കുവൈത്തിൽ മെഗാ യോഗാ സെഷൻ സംഘടിപ്പിച്ച് ഇന്ത്യൻ എംബസി

കുവൈത്ത് : ഇന്ത്യൻ എംബസി കുവൈത്തിൽ മെഗാ യോഗാ സെഷൻ സംഘടിപ്പിച്ചു . അന്താരാഷ്ട്ര യോഗാ ദിനാചരണത്തിന്റെ ഭാഗമായി കുവൈത്ത് സിറ്റിയിലെ സാൽമിയയിലുള്ള ബൊളിവാർഡ് ക്രിക്കറ്റ് ഗ്രൗണ്ടിലാണ് ഇന്ത്യൻ എംബസി മെഗാ യോഗാ സെഷൻ സംഘടിപ്പിച്ചത്. ഇന്ത്യൻ കൗൺസിൽ ഓഫ് കൾച്ചറൽ റിലേഷൻസ് (ഐസിസിആർ), ആയുഷ് മന്ത്രാലയം എന്നിവയുടെ ആഭിമുഖ്യത്തിലും ഒളിമ്പിക് കൗൺസിൽ ഓഫ് ഏഷ്യയുമായി (ഒസിഎ) സഹകരിച്ചുമാണ് പരിപാടി സംഘടിപ്പിച്ചത്.
ഒസിഎ ഡയറക്ടർ ജനറൽ ഹുസൈൻ അൽ മുസല്ലം തന്റെ പ്രസംഗത്തിൽ ‘യോഗ’ ഒസിഎയുടെ കീഴിൽ അംഗീകൃത കായിക വിഭാഗമാണെന്ന് പരാമർശിച്ചു. സ്വാമി വിവേകാനന്ദ യോഗ അനുസന്ധാന സംസ്ഥാന സ്ഥാപകൻ പത്മശ്രീ ആചാര്യ എച്ച്ആർ നാഗേന്ദ്രയും കുവൈത്തിലും മേഖലയിലും യോഗ പ്രോത്സാഹിപ്പിക്കുന്നതിൽ നിർണായക പങ്കുവഹിക്കുന്ന രാജകുടുംബാംഗം പത്മശ്രീ ശൈഖ ഷെയ്ഖ അലി അൽ ജാബിർ അൽ സബാഹും സെഷനിൽ പങ്കെടുത്തു