ഇന്ത്യയുടെ ലോകകപ്പ് ജേഴ്സി പുറത്തിറക്കി
റായ്പൂർ : അടുത്തവർഷം നൽകുന്ന ട്വന്റി20 ക്രിക്കറ്റ് ലോകകപ്പിനുള്ള ഇന്ത്യൻ ടീമിന്റെ ജേഴ്സി പുറത്തിറക്കി. ഇന്ത്യ ദക്ഷിണാഫ്രിക്ക രണ്ടാം ഏകദിന മത്സരത്തിന്റെ ഇടവേളയിലാണ് രോഹിത് ശർമ ജേഴ്സി പുറത്തിറക്കിയത്. ഇന്ത്യൻ താരം തിലക് വർമ്മ ചടങ്ങിൽ പങ്കെടുത്തു. ഫെബ്രുവരി ഏഴിനാണ് ലോകകപ്പ് ആരംഭിക്കുന്നത്.
