ബാല്യകാല സഖിയെ ജീവിത സഖിയാക്കാൻ ക്രിക്കറ്റ് താരം കുൽദീപ്

ദില്ലി: ഇന്ത്യൻ ക്രിക്കറ്റ് താരമായ കുൽദീപ് യാദവ് വിവാഹിതനാകുന്നു. ലക്നൗവിൽ നടന്ന സ്വകാര്യ ചടങ്ങിൽ ബാല്യകാല സുഹൃത്തുമായി കുൽദീപിന്റെ വിവാഹനിശ്ചയം കഴിഞ്ഞു. വൻഷികയാണ് കുൽദീപിന്റെ വധു. ഇരുവരും ബാല്യകാല സുഹൃത്തുക്കളാണെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
റിങ്കു സിംഗ് ഉൾപ്പെടെയുള്ള ക്രിക്കറ്റ് താരങ്ങൾ വിവാഹ നിശ്ചയ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയിരുന്നു. ഇരുവരുടെയും വിവാഹ തീയതിയെക്കുറിച്ച് ഇതുവരെ അപ്‌ഡേറ്റുകൾ ഒന്നും ലഭിച്ചിട്ടില്ല. ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സരങ്ങളുടെ പരമ്പരയ്ക്കുള്ള ടെസ്റ്റ് ടീമിൽ കുൽദീപ് യാദവിനെയും ഉൾപ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ട് കുൽദീപ് ഉടൻ തന്നെ യുകെയിലേക്ക് പോകും.
ഇന്ത്യ – ഇംഗ്ലണ്ട് അഞ്ച് മത്സര ടെസ്റ്റ് പരമ്പര ജൂൺ 20 മുതൽ ഓഗസ്റ്റ് 4 വരെയാണ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. അടുത്ത ആഴ്ച ഇന്ത്യൻ താരങ്ങൾ ഇംഗ്ലണ്ടിലേക്ക് പോകും. 2018ൽ ലോർഡ്‌സ് ടെസ്റ്റ് കളിച്ച കുൽദീപ്, രവീന്ദ്ര ജഡേജയ്ക്ക് ശേഷം ടീമിലെ രണ്ടാമത്തെ ചോയ്‌സ് സ്പിന്നറാകുമെന്നാണ് നിലവിലെ സൂചന.