വിദേശ ജയിലുകളില്‍ കഴിയുന്നത് 10,152 ഇന്ത്യക്കാര്‍ : കേന്ദ്ര സര്‍ക്കാര്‍

0

ന്യുഡല്‍ഹി: വിദേശ രാജ്യത്തെ ജയിലുകളില്‍ 10,152 ഇന്ത്യക്കാര്‍ തടവുകാരായുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം വെളിപ്പെടുത്തി. ലോകത്തെ 86 രാജ്യങ്ങളിലെ ജയിലുകളില്‍ ഇന്ത്യന്‍ തടവുകാരുണ്ട്. സൗദി അറേബ്യയിലാണ് ഏറ്റവും അധികം ഇന്ത്യന്‍ തടവുകാരുള്ളത്. 2633 പേര്‍. യുഎഇയില്‍ 2518 പേരും പാകിസ്ഥാനില്‍ 266 പേരും ശ്രീലങ്കയില്‍ 98 പേരും നേപ്പാളില്‍ 1317 പേരും തടവുകാരായുണ്ട്.

നിയമലംഘനങ്ങളുടെ പേരില്‍ അറസ്റ്റിലായ ഇവരുടെ ക്ഷേമം ഉറപ്പിക്കാനും വിവരങ്ങള്‍ ശേഖരിക്കാനും പ്രത്യേക വിഭാഗത്തെ നിയോഗിച്ചിട്ടുണ്ടെന്നും മന്ത്രാലയം അറിയിച്ചു. തടവുകാരെ കൈമാറ്റം ചെയ്യുന്നതിന് പല രാജ്യങ്ങളുമായി ചര്‍ച്ചകള്‍ നടക്കാറുണ്ടെന്നും സ്വന്തം രാജ്യത്ത് ശിക്ഷയനുഭവിച്ചാല്‍ മതിയെന്ന രീതിയില്‍ ആളുകളെ ഇന്ത്യയില്‍ തിരികെയെത്തിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും കേന്ദ്ര സഹമന്ത്രി കീര്‍ത്തി വര്‍ധന്‍ സിങ് പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *