50 കോടി തിരിച്ചു തന്നാല്‍ പടം ഇടാം; 120 കോടിക്ക് ഒടിടി വാങ്ങിയ പടം, റിലീസ് ചെയ്യാന്‍ നെറ്റ്ഫ്ലിക്സ് വച്ച ഡീല്‍

0

ചെന്നൈ : വന്‍ പ്രതീക്ഷയുമായി വന്ന ചിത്രമായിരുന്നു കമല്‍ഹാസൻ നായകനായി വേഷമിട്ട് വന്ന ഇന്ത്യൻ 2. പ്രതീക്ഷയ്‍ക്കൊത്ത വിജയം നേടാൻ കമല്‍ഹാസൻ ചിത്രത്തിന് സാധിച്ചിരുന്നില്ല. മാത്രവുമല്ല കടുത്ത വിമര്‍ശനവും ട്രോളുകളും കമലും സംവിധായകന്‍ ഷങ്കറും അടക്കം ഏറ്റുവാങ്ങി. ആഗോളതലത്തില്‍ നിന്ന് ആകെ 148.78 കോടിയാണ് ഇന്ത്യൻ രണ്ട് നേടിയെന്നാണ് റിപ്പോര്‍ട്ട്. കമല്‍ഹാസൻ നായകനായ ഇന്ത്യൻ 2വിന്റെ ഒടിടി റിലീസ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിട്ടുണ്ട്.

നെറ്റ്ഫ്ലിക്സിലൂടെയാണ് കമല്‍ഹാസന്റെ ഇന്ത്യൻ 2 ഒടിടിയില്‍ പ്രദര്‍ശനത്തിനെത്തുക. ഓഗസ്റ്റ് ഒമ്പതിനാണ് കമല്‍ഹാസൻ ചിത്രം ഒടിടിയില്‍ എത്തുക. ഇന്ത്യൻ 2 വലിയ വിജയം ആകാത്തത് ചിത്രത്തിന്‍റെ ഒടിടി റിലീസിനെ ബാധിച്ചുവെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു.

പിങ്ക് വില്ല റിപ്പോര്‍ട്ട് പ്രകാരം നേരത്തെ തന്നെ നെറ്റ്ഫ്ലിക്സ് ഡീല്‍ ഉറപ്പിച്ച പടമായിരുന്നു ഇന്ത്യന്‍ 2. 120 കോടിക്കായിരുന്നു ഈ ഡീല്‍ എന്നാണ് വിവരം. ഈ തുക നേരത്തെ കൈമാറിയെന്നാണ് വിവരം. എന്നാല്‍ ചിത്രം തീയറ്ററില്‍ കാര്യമായ പ്രകടനം കൈവരിക്കാത്തതിനാല്‍ ചിത്രത്തിന് നല്‍കിയ തുകയില്‍ നിന്നും 70 കോടി തിരിച്ചുതരണം എന്ന് നെറ്റ്ഫ്ലിക്സ് ആവശ്യപ്പെട്ടുവെന്നാണ് വിവരം.

ഇതിനെ തുടര്‍ന്ന് ചിത്രത്തിന്‍റെ നിര്‍മ്മാതാക്കളായ ലൈക്കയും നൈറ്റ്ഫ്ലിക്സും ചര്‍ച്ച നടത്തിയെന്നും. ചിത്രത്തിന്‍റെ ഡീല്‍ തുക 70 കോടിയായി ക്രമീകരിച്ചതിനെ തുടര്‍ന്നാണ് നെറ്റ്ഫ്ലിക്സ് പടം റിലീസ് ചെയ്യുന്നത് എന്നാണ് ഇപ്പോള്‍ ചില വിനോദ സൈറ്റുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇത് പ്രകാരം 50 കോടി ലൈക്ക റീഫണ്ട് ചെയ്യേണ്ടിവരും. അതേ സമയം ചിലപ്പോള്‍ ലൈക്കയുടെ അടുത്ത നിര്‍മ്മാണങ്ങളുടെ റൈറ്റ്സ് നെറ്റ്ഫ്ലിക്സിന് നല്‍കിയ ഇത് നികത്തിയേക്കും എന്നും വിവരമുണ്ട്.

കമല്‍ഹാസൻ നായകനായി 1996ല്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രം ‘ഇന്ത്യൻ വൻ ഹിറ്റായി മാറിയിരുന്നു. ഇന്ത്യൻ 2 എത്തിയപ്പോഴും സിനിമയുടെ സംവിധാനം എസ് ഷങ്കറായിരുന്നു. ഛായാഗ്രാഹണം രവി വര്‍മ്മയാണ് നിര്‍വഹിച്ചിരിക്കുന്നത്. നടൻ സിദ്ധാര്‍ഥ് ഒരു പ്രധാനപ്പെട്ട കഥാപാത്രമായി എത്തുമ്പോള്‍ എസ് ജെ സൂര്യ, വിവേക്, സാക്കിര്‍ ഹുസൈൻ, ജയപ്രകാശ്, ജഗൻ, ഡെല്‍ഹി ഗണേഷ്, സമുദ്രക്കനി, നിഴല്‍ഗള്‍ രവി, ജോര്‍ജ് മര്യൻ, വിനോദ് സാഗര്‍, ബെനെഡിക്റ്റ് ഗാരെറ്റ്, പ്രിയ ഭവാനി ശങ്കര്‍, രാകുല്‍ പ്രീത് സിംഗ്, ബ്രഹ്‍മാനന്ദൻ, ബോബി സിൻഹ തുടങ്ങിയവരും വീരസേഖരൻ സേനാപതിയായി എത്തുന്ന നായകൻ കമല്‍ഹാസനൊപ്പമുണ്ടാകുമ്പോള്‍ സംഗീതം അനിരുദ്ധ് രവിചന്ദറും ആണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *