ഇന്ത്യൻ അംബാസഡറെ കുവൈറ്റ് പൊതുമരാമത്ത് മന്ത്രി സ്വീകരിച്ചു
മനാമ: ഇന്ത്യൻ അംബാസഡർ വിനോദ് കെ. ജേക്കബിനെ കുവൈറ്റ് പൊതുമരാമത്ത് മന്ത്രി ഇബ്രാഹിം ബിൻ ഹസൻ അൽ ഹവാജ് സ്വീകരിച്ചു. ബഹ്റൈനും ഇന്ത്യയുമായി വിവിധ തലങ്ങളിലുള്ള സഹകരണം ശക്തമായി തുടരുന്നതിൽ മന്ത്രി ഇബ്രാഹിം ബിൻ ഹസൻ അൽ ഹവാജ് സന്തോഷം പ്രകടിപ്പിച്ചു.അടിസ്ഥാന സൗകര്യവികസന മേഖലയിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തമാക്കുന്നതിൽ അദ്ദേഹം താൽപര്യം പ്രകടിപ്പിച്ചു. അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിലുള്ള ബഹ്റൈന്റെ ശ്രമങ്ങളെ അംബാസഡർ വിനോദ് കെ. ജേക്കബ് പ്രശംസിച്ചു. പങ്കാളിത്തം വർധിപ്പിക്കുന്നതിലും വൈദഗ്ധ്യം കൈമാറ്റം ചെയ്യുന്നതിലുമുള്ള താൽപര്യം അദ്ദേഹം അറിയിക്കുകയും ചെയ്തു.