പുകവലി ഉപേക്ഷിക്കുന്നതിലും മുന്നറിയിപ്പ് നല്‍കുന്നതിലും ഇന്ത്യ ഒന്നാം സ്ഥാനത്ത്.

0

ജനീവ: കഴിഞ്ഞ ദിവസമാണ് ലോകാരോഗ്യ സംഘടന2025 ആഗോള പുകയില പകര്‍ച്ച വ്യാധി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഇതില്‍ ഇന്ത്യയെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ ഏറെ ആശാവഹമാണ്.എംപവര്‍(MPOWER) എന്ന ടൂള്‍ കിറ്റിലൂടെയാണ് ലോകാരോഗ്യ സംഘടന ലോകരാജ്യങ്ങളുടെ പുകയില ഉപഭോഗത്തിന്‍റെ റാങ്കിംഗ് തയാറാക്കിയത്. ഇതൊരു ചുരുക്കെഴുത്താണ്.

മോണിറ്റര്‍ ടുബാക്കോ യൂസ് ആന്‍ഡ് പോളിസീസ് അഥവ പുകയില ഉപഭോഗവും നയങ്ങളിലുമുള്ള നിയന്ത്രണം എന്നതിലെ M നേരിട്ടല്ലാതെയുള്ള പുകവലിയില്‍ നിന്ന് ജനങ്ങളെ സംരക്ഷിക്കുക. ഇതിലെ പ്രോട്ടക്‌ട് എന്ന വാക്കിലെ P പുകവലി ഉപേക്ഷിക്കാന്‍ സഹായം-ഇതിലെ ഓഫര്‍ എന്നതിലെ O അപകടങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കല്‍. ഇതിലെ വാണിങ് എന്നതിലെ W നടപ്പാക്കലും നിരോധനവും എന്നതിലെ എന്‍ഫോഴ്‌സ് എന്നതിലെ E നികുതി വര്‍ദ്ധിപ്പിക്കല്‍. ഇതിലെ റൈസ് എന്നതിലെ R തുടങ്ങിയവയാണ് ഇതിലുള്‍പ്പെടുത്തിയിരിക്കുന്നത്. ഈ ആറ് മാനദണ്ഡങ്ങളില്‍ രണ്ടെണ്ണത്തിലാണ് ഇന്ത്യ ഒന്നാം സ്ഥാനം നേടിയിരിക്കുന്നത്. പുകവലി ഉപേക്ഷിക്കുന്നതിലും മുന്നറിയിപ്പ് നല്‍കുന്നതിലുമാണ് ഇന്ത്യ ഒന്നാം സ്ഥാനത്ത്.സിഗററ്റ് പായ്ക്കറ്റുകളില്‍ വലിയ മുന്നറിയിപ്പ് നല്‍കുന്ന രാജ്യമാണ് ഇന്ത്യയെന്ന് ലോകാരോഗ്യ സംഘടനയുടെ ആഗോള പുകയില നിയന്ത്രണ പരിപാടിക്ക് നേതൃത്വം നല്‍കുന്ന ഡോ. വിനായക് മോഹന്‍ പ്രസാദ് ചൂണ്ടിക്കാട്ടി.പത്ത് രാജ്യങ്ങള്‍ മാത്രമാണ് ഇത്തരത്തില്‍ വലിയ മുന്നറിയിപ്പ് നല്‍കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിയന്ത്രണത്തിലും മാധ്യമങ്ങള്‍ നിരീക്ഷിക്കുന്നതിലും ഇന്ത്യയ്ക്ക് രണ്ടാം സ്ഥാനമുണ്ട്. ആറ് മാനദണ്ഡങ്ങളില്‍ നാലെണ്ണത്തിലായി ഇന്ത്യയ്ക്ക് 90 ശതമാനം മാര്‍ക്കാണ് ഇന്ത്യ നേടിയത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *