50% തീരുവ : യുഎസിന്റെ ഭീഷണി ഇന്ത്യചെറുക്കണം :CPI(M)

0
CPM COMREDS

ന്യുഡൽഹി :ഇന്ത്യയിൽ നിന്നുള്ള കയറ്റുമതിക്ക് 50 ശതമാനം തീരുവ ചുമത്തിയ അമേരിക്കയുടെ നടപടിയെ സിപിഐ എം പൊളിറ്റ് പൊളിറ്റ് ബ്യൂറോ ശക്തമായി അപലപിച്ചു. അമേരിക്കയുടെ നീക്കം ഏകപക്ഷീയവും സ്വേച്ഛാധിപത്യപരവുമാണ്. ഭീഷണിപ്പെടുത്തി കാര്യങ്ങൾ സാധിക്കുന്ന യുഎസ് സർക്കാരിന്റെ തന്ത്രങ്ങളാണ് നടപടിയിലൂടെ വ്യക്തമാകുന്നത്. വ്യാപാര ചർച്ചകളിൽ അമേരിക്ക മുന്നോട്ടുവച്ച എല്ലാ ആവശ്യങ്ങളും അംഗീകരിക്കാത്തതിനെത്തുടർന്നാണ് ഇന്ത്യൻ കയറ്റുമതിക്ക് 25 ശതമാനം തീരുവ ചുമത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചത്.ഇതിനുപുറമെ, ഇന്ത്യ റഷ്യൻ എണ്ണ വാങ്ങിയതിന് 25 ശതമാനം പിഴ കൂടി ചുമത്തി. ഇന്ത്യ പോലുള്ള രാജ്യങ്ങൾ റഷ്യയുമായി വ്യാപാരബന്ധത്തിലേർപ്പെടുന്നത് തടയാനാണ് യുഎസും യൂറോപ്യൻ യൂണിയനും ശ്രമിക്കുന്നത്. എന്നാൽ എന്നാൽ അവർ റഷ്യയുമായി വ്യാപാരബന്ധം തുടരുകയും ചെയ്യുന്നു.

അമേരിക്കൻ സമ്മർദ്ദത്തിന് വഴങ്ങുന്നതിനെ ചെറുക്കാനും നിലപാടിൽ ഉറച്ചുനിൽക്കാനും സർക്കാരിനോട് ആവശ്യപ്പെടുന്നതായി സിപിഐ എം പിബി പ്രസ്താവനയിൽ പറഞ്ഞു.ഈ താരിഫ് വർധന പ്രതികൂലമായി ബാധിക്കുന്ന ഇന്ത്യൻ കയറ്റുമതിക്കാരെ സംരക്ഷിക്കുന്നതിന് സർക്കാർ അടിയന്തര നടപടികൾ സ്വീകരിക്കണം.അമേരിക്കയുടെ ഭീഷണിക്കെതിരെയും രാജ്യത്തിന്റെ സാമ്പത്തിക പരമാധികാരം സംരക്ഷിക്കുന്നതിനുമായി എല്ലാവരും എല്ലാവരും പ്രതിഷേധങ്ങൾ സംഘടിപ്പിക്കണമെന്നും സിപിഐ എം ആവശ്യപ്പെട്ടു.

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *