പെർത്തിൽ ഇന്ത്യ ഓസ്‌ട്രേലിയയെ 295 റൺസിന് പരാജയപ്പെടുത്തി!
പെർത്തിൽ ഇന്ത്യ ,ഓസ്‌ട്രേലിയയെ 295 റൺസിന് പരാജയപ്പെടുത്തി 1-0ന് ലീഡ് ചെയ്യുന്നു
ആസ്ട്രേലിയൻ മണ്ണിൽ നടന്ന Border Gavaskar trophy ടെസ്റ്റ് പരമ്പരയിൽ ഇന്ത്യയ്ക്ക് ഗംഭീരവിജയം!
പെർത്തിലെ ഒപ്‌റ്റസ് സ്റ്റേഡിയത്തിൽ ഇന്ന് (തിങ്കളാഴ്ച )നടന്ന അഞ്ച് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ജസ്പ്രീത് ബുംറയുടെ ഇന്ത്യ പാറ്റ് കമ്മിൻസിൻ്റെ ഓസ്‌ട്രേലിയയെ 295 റൺസിന് പരാജയപ്പെടുത്തി.
രണ്ടാം ഇന്നിംഗ്‌സിൽ 534 റൺസ് പിന്തുടർന്ന ഓസ്‌ട്രേലിയ 238 റൺസിന് കീഴടങ്ങി. അവസാന വിക്കറ്റ് വീഴ്ത്തി ഹരീഷ് റാണയാണ് ഇന്നിങ്‌സ് അവസാനിപ്പിച്ചത്.
മത്സരത്തിൽ ജസ്പ്രീത് ബുംറ എട്ട് വിക്കറ്റ് വീഴ്ത്തി. രണ്ടാം ഇന്നിംഗ്‌സിൽ സെഞ്ചുറി നേടിയ യശസ്വി ജയ്‌സ്വാളും വിരാട് കോഹ്‌ലിയുമാണ് ഇന്ത്യയുടെ മറ്റ് മികച്ച പ്രകടനം.