ഇന്ത്യ എ – ഇംഗ്ലണ്ട് ലയണ്‍സ് രണ്ടാം അനൗദ്യോഗിക ടെസ്റ്റും സമനിലയില്‍

നോര്‍താംപ്ടണ്‍: ഇന്ത്യ എ ഇംഗ്ലണ്ട് ലയണ്‍സ് രണ്ടാം അനൗദ്യോഗിക ടെസ്റ്റും സമനിലയില്‍ തന്നെ അവസാനിച്ചു. നാലാം ദിനം 439 റണ്‍സ് വിജയലക്ഷ്യം പിന്തുര്‍ന്ന ഇംഗ്ലണ്ട് രണ്ടാം ഇന്നിംഗ്‌സില്‍ മൂന്നിന് 32 റണ്‍സെന്ന നിലയില്‍ നില്‍ക്കെ മത്സരം സമനിലയില്‍ അവസാനിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇന്ത്യക്ക് വേണ്ടി അന്‍ഷൂല്‍ കാംബോജ് രണ്ട് വിക്കറ്റാണു വീഴ്ത്തിയത്. നേരത്തെ, ഇന്ത്യ രണ്ടാം ഇന്നിംഗ്‌സ് ഏഴിന് 417 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്യുകയായിരുന്നു.
തനുഷ് കൊട്ടിയന്‍ (90), അഭിമന്യൂ ഈശ്വരന്‍ (80), കെ എല്‍ രാഹുല്‍ (51), അന്‍ഷൂല്‍ കാംബോജ് (51) എന്നിവരുടെ ഇന്നിംഗ്‌സുകളാണ് മത്സരത്തിൽ ഇന്ത്യയെ മികച്ച സ്‌കോറിലേക്ക് നയിച്ചത്.