റുപേയുടെ പുതിയ ആഭ്യന്തര പേയ്മെന്റ് കാര്‍ഡ് പുറത്തിറക്കി ഷെയ്ഖ് മുഹമ്മദും മോദിയും
അബുദാബി: യുഎഇയില്‍ പുതിയ ആഭ്യന്തര പേയ്മെന്റ് കാര്‍ഡ് അവതരിപ്പിച്ചു. ജയ്വാന്‍ എന്ന് വിളിക്കപ്പെടുകയും ഇന്ത്യയുടെ ഡിജിറ്റല്‍ റുപേ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡ് സ്റ്റാക്കില്‍ നിര്‍മ്മിക്കുകയും ചെയ്ത പേയ്മെന്റ് കാര്‍ഡ് പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പുറത്തിറക്കി.
ഒരു വീഡിയോയില്‍, പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎഇ പ്രസിഡന്റിന് ഒരു വ്യക്തിഗത കാര്‍ഡ് സമ്മാനിക്കുന്നതും ഇടപാട് നടത്താന്‍ ഉപയോഗിക്കുന്നതും കാണാം. തല്‍ക്ഷണ പേയ്മെന്റ് പ്ലാറ്റ്ഫോമുകള്‍ പരസ്പരം ബന്ധിപ്പിക്കുന്നതുള്‍പ്പെടെ ഇരു രാജ്യങ്ങളും തമ്മിലുള്ള നിരവധി ഉഭയകക്ഷി കരാറുകളില്‍ ചൊവ്വാഴ്ച ഒപ്പുവെച്ചതിനെ തുടര്‍ന്നാണ് കാര്‍ഡിന്റെ ലോഞ്ച്.