വീണ്ടും നോട്ടീസ്; കോൺഗ്രസിന് ആദായ നികുതി വകുപ്പിന്റെ നോട്ടീസ്, ജനാതിപത്യ വിരുദ്ധ നടപടിയെന്ന് കോൺഗ്രസ്‌

0

കോൺഗ്രസിന് വീണ്ടും ആദായ നികുതി നോട്ടീസ്. 1769 കോടി രൂപ നികുതി അടയ്ക്കാൻ നിർദ്ദേശിച്ചാണ് പുതിയ നോട്ടീസ് എത്തിയിരിക്കുന്നത്. കോടതിയിൽ ഇത് ചോദ്യം ചെയ്യുമെന്ന് കോൺഗ്രസ്. ഇതിനിടെ, മരിച്ച മുക്താർ അൻസാരിക്ക് ജയിലിൽ വിഷം നല്കിയെന്ന ആരോപണവുമായി മകൻ ഉമർ അൻസാരി രംഗത്തെത്തിയിരിക്കുകയാണ്. മരണത്തില്‍ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് സമാജ് വാദി പാർട്ടി ആവശ്യപ്പെട്ടിട്ടുണ്ട്.

കോൺഗ്രസ്‌ പാർട്ടിയെ ഇല്ലാതാക്കാനുള്ള ശ്രമമെന്ന് രാജ്യസഭ അംഗവും, കോൺഗ്രസിന്റെ ദേശിയ നേതാവുമായ കെസി വേണുഗോപാൽ.ജനാതിപത്യം കഷാപ്പ് ചെയ്യപ്പെടുന്നുവെന്നു,ഭരണ കക്ഷി അവരുടെ സ്വാധീനം ഉപയോഗിച്ചു പ്രതിപക്ഷ പാർട്ടികളെ തകർക്കുന്നുവെന്നും അദ്ദേഹം വക്തമാക്കി. നാളെയും മാറ്റനാളും രാജ്യത്ത് സമരത്തിന് ആഹ്വാനം നൽകി കോൺഗ്രസ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *