സ്ത്രീ മരിച്ച സംഭവം: അല്ലു അർജ്ജുനനെതിരെ കേസ്
ഹൈദരാബാദ് : ‘പുഷ്പ 2 ‘പ്രീമിയറിനിടെ തിക്കിലും തിരക്കിലുംപ്പെട്ടു യുവതി മരിച്ചതില്‍ അല്ലു അര്‍ജുനെതിരെ കേസെടുക്കും. കൂടാതെ അല്ലു അര്‍ജുന്റെ സുരക്ഷാ സംഘത്തിനും , സന്ധ്യ തിയറ്റര്‍ അധികാരികൾക്കെതിരെയും നടപടികളുണ്ടാകും . അല്ലു അര്ജുന് തിയറ്ററിലെത്തുമെന്ന് മാനേജ്മെന്റിന് നേരത്തെ അറിയാമായിരുന്നുവെന്ന് പൊലീസ്. തിക്കിലും തിരക്കിലുംപെട്ട് ദില്‍സുഖ്നഗര്‍ സ്വദേശിനി രേവതി (39) ആണ് മരിച്ചത്. ഹൈദരാബാദ് ആര്‍ടിസി റോഡിലെ സന്ധ്യാ തിയേറ്ററിനുമുന്നിലാണ് സംഭവം നടന്നത്.
കുടുംബത്തോടൊപ്പമാണ് രേവതി സിനിമ കാണാനെത്തിയത്. ഭർത്താവ് ഭാസ്കറിനും മക്കളായ ശ്രീതേജ് (9), സാന്‍വിക (7) എന്നിവര്‍ക്കും പരുക്കേറ്റു. മൂവരും ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്.രേവതിക്ക് സംഭവ സ്ഥലത്തുവെച്ചുതന്നെ സിപിആര്‍ നല്കിയ ശേഷം വിദ്യാനഗറിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. റിലീസിനോടനുബന്ധിച്ച് അര്‍ദ്ധരാത്രി മുതല്‍
ഗതാഗത തടസ്സം സൃഷ്ടിച്ചുകൊണ്ട് റോഡുകളെല്ലാം ‘അല്ലു ഫാന്‍സ് ‘കയ്യടക്കിയിരുന്നു.