കഴുത്തിൽ കയർ കുരുങ്ങി അവശനിലയിൽ പെൺകുട്ടിയെ കണ്ട സംഭവം: ആൺസുഹൃത്ത് പോലീസ് കസ്റ്റഡിയിൽ

0

 

എറണാകുളം : ചോറ്റാനിക്കരയിൽ വീടിനുള്ളിൽ അവശനിലയിൽ 19കാരിയെ കണ്ടെത്തിയ സംഭവത്തിൽ പെൺകുട്ടിയുടെ ആൺ സുഹൃത്തിനെ പോലീസ് പിടികൂടി ചോദ്യം ചെയ്യുന്നു. ഇയാൾ സ്ഥിരമായി പെൺകുട്ടി യുടെ വീട്ടിൽ എത്താറുണ്ടെന്നും ഇയാൾക്കെതിരെ പോലീസിൽ പരാതി നൽകിയിരുന്നതായുംസ്ഥലവാസികൾ പറയുന്നു. ഇയാളെ ഭയന്ന് വീടിന് മുന്നിലൂടെ രാത്രി യാത്രചെയ്യാൻ ഭയമായിരുന്നുവെന്ന് അയൽവാസികൾ മാധ്യമങ്ങളോട് പറഞ്ഞു .ചുറ്റുവട്ടത്ത് താമസിക്കുന്നവരെല്ലാം ഒപ്പിട്ട പരാതി പോലീസ് സ്‌റ്റേഷനിൽ നൽകിയിട്ടും ഒരു നടപടിയുമുണ്ടായില്ല എന്നും ഇവർ ആരോപിച്ചു. മകളെ ആൺ സുഹൃത്ത് നിരന്തരം ഉപദ്രവിച്ചിരുന്നുവെന്നും ഉപദ്രവം സഹിക്കാതെയാണ് പെൺകുട്ടി ഒറ്റയ്ക്ക് മാറിത്താമസിച്ചതെന്നും പെൺകുട്ടിയുടെ അമ്മ പറഞ്ഞു.
സംഭവത്തിൽ ആരെയും പ്രതിചേർത്തിട്ടില്ലെന്നും പെൺകുട്ടിയുടെ അമ്മയുടെ പരാതിയിൽ ബലാൽസംഗം ,വധശ്രമം എന്നീ കുറ്റങ്ങൾ ചുമത്തി കേസെടുത്തിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.
മർദ്ദിച്ചിട്ടുണ്ടെന്നും അതിൽ മനം നൊന്ത് പെൺകുട്ടി ആത്മഹത്യക്ക് ശ്രമിച്ചിട്ടുണ്ടെന്നും പിടിയിലായ യുവാവ് സമ്മതിച്ചതായി പോലീസ് അറിയിച്ചു.

കഴിഞ്ഞ ഞായറാഴ്ചയാണ് 19 കാരിയായ പെൺകുട്ടിയെ അർധനഗ്നയായി അവശനിലയിൽ വീടിനുള്ളില്‍ കണ്ടെത്തിയത്. കഴുത്തിൽ കയർ മുറുകി പരിക്കേറ്റ നിലയിലായിരുന്നു പെൺകുട്ടി.കയ്യിലൊരു മുറിവുണ്ടായിരുന്നു. ഈ മുറിവിൽ ഉറുമ്പരിച്ചിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. നേരത്തെയും ആത്‌മഹത്യക്ക്‌ പെൺകുട്ടി ശ്രമിച്ചിരുന്നതായി നാട്ടുകാർ പറഞ്ഞു.
നിലവിൽ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിൽ ചികിത്സയിലുള്ള പെണ്‍കുട്ടിയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. സംഭവത്തെക്കുറിച്ച് പൊലീസ് വിശദമായി അന്വേഷിക്കുന്നുണ്ട് .

Spread the love

Leave a Reply

Your email address will not be published. Required fields are marked *