ജില്ലാ ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരനെ ആക്രമിച്ച സംഭവം: പ്രതി അറസ്റ്റിൽ

0

കണ്ണൂർ : ജില്ലാ ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരനെ ആക്രമിച്ച സംഭവത്തിൽ പ്രതി പൊലീസ് കസ്റ്റഡിയിൽ. കക്കാട് സ്വദേശി മുഹമ്മദ് ദിൽഷാദാണ് പിടിയിലായത്. ഇയാൾക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കണ്ണൂർ സിറ്റി പൊലീസ് കേസെടുത്തു. സന്ദർശന പാസെടുക്കാതെ ഉള്ളിൽ കയറാൻ ശ്രമിച്ചത് തടഞ്ഞതിന് പിന്നാലെയാണ് ആക്രമണം ഉണ്ടായത്.” നീയാരാ പിണറായി വിജയനാണോ ” എന്ന് ചോദിച്ചായിരുന്നു കൈയേറ്റവും തെറിവിളിയും .
അത്യാഹിതവിഭാഗത്തിൽ ജോലി ചെയ്യുന്ന മയ്യിൽ സ്വദേശി പവനനാണ് മർദനമേറ്റത്. തിങ്കളാഴ്ച്ച രാവിലെ പതിനൊന്ന് മണിക്കാണ് കേസിനാസ്പദമായ നടന്നത്. ആശുപത്രികൾക്കും ജീവനക്കാർക്കും എതിരായ അക്രമം തടയൽ നിയമപ്രകാരം പോലീസ്‌ ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *