ഒമ്പതാം ക്ലാസുകാരനെ നഗ്‌നനാക്കിയ സംഭവം :റാഗിങിൻ്റെ പരിധിയിൽ ഉള്‍പ്പെടുത്തി നടപടി
കോട്ടയം: പാലാ സെൻ്റ് തോമസ് സ്‌കൂളിലെ ഒമ്പതാം ക്ലാസുകാരനെ നഗ്‌നനാക്കി വീഡിയോ പ്രചരിപ്പിച്ച സംഭവത്തിൽ പൊലീസ് റിപ്പോർട്ട് കൈമാറി. സംഭവം റാഗിങിൻ്റെ പരിധിയിൽ ഉള്‍പ്പെടുത്തിയാണ് ജുവനൈല്‍ ജസ്‌റ്റിസ് ബോര്‍ഡിനും സിഡബ്ല്യുസിക്കും റിപ്പോര്‍ട്ട് സമർപ്പിച്ചത്. ശിശുക്ഷേമ സമിതി കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. സംഭവത്തില്‍ വിദ്യാർഥിയുടെ പിതാവ് നൽകിയ പരാതിയിലാണ് നടപടി.
ഏഴ് സഹപാഠികള്‍ ചേര്‍ന്ന് കുട്ടിയെ ബലമായി വിവസ്‌ത്രനാക്കി വീഡിയോ എടുക്കുകയായിരുന്നു. കുട്ടിയുടെ നഗ്‌നത കലര്‍ന്ന ദൃശ്യങ്ങള്‍ ഇന്‍സ്‌റ്റഗ്രാമില്‍ പ്രചരിപ്പിച്ചു എന്നാണ് പിതാവ് പാലാ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്