കൊച്ചിയിൽ പെൺകുട്ടിയെ കൈയും കാലും കെട്ടിയിട്ട് പീഡിപ്പിച്ചു

എറണാകുളം: കൊച്ചിയിൽ യുവതിയെ കൈയും കാലും കെട്ടിയിട്ട് പീഡിപ്പിച്ചതായി പരാതി.കടം വാങ്ങിയ പൈസ തിരിച്ചുനൽകാനായി വിളിപ്പിച്ചശേഷം കൈയും കാലും കെട്ടിയിട്ട് ,വായിൽ തുണി തിരുകിയ ശേഷം പീഡിപ്പിക്കുകയായിരുന്നെന്ന് യുവതി പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു .അന്യേഷണത്തിൽ വാസ്തവമുണ്ടെന്നു തിരിച്ചറിഞ്ഞ പോലീസ് കാറുകുറ്റി സ്വദേശി ജോസിനെ അറസ്റ്റു ചെയ്തു. ബിസിനസ്സ് ആവശ്യങ്ങൾക്കായി പ്രതി യുവതിയിൽ നിന്ന് പത്ത് ലക്ഷം കടം വാങ്ങിയിരുന്നു.