കായംകുളത്ത് കമ്മ്യുണിസം വിട്ട് ബിജെപിയിസത്തിലേക്ക് അറുപതുപേർ
ആലപ്പുഴ: കടുത്ത വിഭാഗീയത നിലനില്‍ക്കുന്ന കായംകുളത്ത് സിപിഐഎമ്മില്‍ നിന്ന് 60 ഓളം പ്രവര്‍ത്തകരും 27 കോണ്‍ഗ്രസ് പ്രവര്‍ത്തകരുൾപ്പടെ 200ലധികം ആളുകള്‍ ബിജെപിയിൽ ചേർന്നു .പ്രവര്‍ത്തകരെ സംസ്ഥാന പ്രസിഡന്റ് സുരേന്ദ്രനും വൈസ് പ്രസിഡന്റ് ശോഭാസുരേന്ദ്രന്‍ എന്നിവർ ചേര്‍ന്ന്
സ്വീകരിച്ചു.
എന്നാല്‍ ബിജെപിയിൽ ചേർന്നവർ പാര്‍ട്ടി പ്രവര്‍ത്തകര്‍ അല്ലെന്ന് സിപിഐഎം ജില്ലാ നേതൃത്തം വിശദീകരിച്ചു. മൂന്ന് ലോക്കൽ കമ്മിറ്റി അംഗങ്ങളും, അഞ്ച് ബ്രാഞ്ച് സെക്രട്ടറിമാരും 49 ബ്രാഞ്ച് അംഗങ്ങളുമുൾപ്പെടെയാണ് പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നത്.സിഐടിയു ഹെഡ് ലോഡ് യൂണിയൻ ജില്ലാ ജോയിന്റ് സെക്രട്ടറിയും ബിജെപിയിൽ ചേർന്നു.
കഴിഞ്ഞ വർഷം നവംബറിൽ കായംകുളം സിപിഐ മുന്‍ ഏരിയ കമ്മിറ്റി അംഗം ബിബിന്‍ സി ബാബു ബിജെപിയിൽ ചേർന്നിരുന്നു . കെ. സുരേന്ദ്രനിൽ നിന്ന് അംഗത്വ൦ സ്വീകരിക്കുമ്പോൾ സിപിഎമ്മിൽ നിന്ന് കൂടുതൽ പേർ ബിജെപിയിൽ ചേരുമെന്ന് ബിബിൻബാബു അറിയിച്ചിരുന്നു .