അസാമിൽ, മുസ്‌ലിം നിയമസഭാംഗങ്ങൾക്കിനി പ്രാർത്ഥനയ്ക്കായുള്ള ഇടവേള ഇല്ല

ഗുവാഹത്തി: മുസ്‌ലിം നിയമസഭാംഗങ്ങൾക്ക് വെള്ളിയാഴ്ച ദിവസങ്ങളിൽ പ്രാർത്ഥനയ്ക്കായി നൽകി വന്നിരുന്ന രണ്ട് മണിക്കൂർ ഇടവേള നിർത്തലാക്കി അസം സർക്കാർ. 90 വർഷങ്ങളായി പിന്തുടർന്ന് വന്നിരുന്ന രീതിയാണ് ഹിമന്ദ ബിശ്വശർമ സർക്കാർ നിർത്തിയിരിക്കുന്നത്.ആചാരങ്ങളേക്കാള്‍ നിയമസഭയുടെ ഉത്പാദനക്ഷമത വര്‍ധിപ്പിക്കാനാണ് നടപടിയെന്നാണ് വിശദീകരണം.
2023 ഓഗസ്റ്റില്‍ അംഗീകാരം ലഭിച്ച നിയമം ഇക്കഴിഞ്ഞ വെള്ളിയാഴ്ച മുതലാണ് നടപ്പിലായത്. തീരുമാനത്തില്‍ അതൃപ്തിയറിയിച്ച് എഐയുഡിഎഫ് എംഎല്‍എ റഫീഖുല്‍ ഇസ്‌ലാം രംഗത്തെത്തിയിരുന്നു. ഇത് ഭൂരിപക്ഷത്തിന്റെ ബലത്തില്‍ അടിച്ചേല്‍പ്പിക്കപ്പെട്ട തീരുമാനമാണെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.വെള്ളിയാഴ്ച പ്രാര്‍ത്ഥനയ്ക്കായി പോയ സമയത്ത് സഭയില്‍ നടന്ന പല പ്രധാന ചര്‍ച്ചകളിലും തന്റെ പാര്‍ട്ടിയിലെയും എഐയുഡിഎഫിലെയും മുസ്‌ലിം.മതവിശ്വാസികളായ എംഎല്‍എമാര്‍ക്ക് ഭാഗമാകാനായില്ലെന്ന് പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് നേതാവുമായ ദേബബ്രത സൈകിയ പറഞ്ഞിരുന്നു. വെള്ളിയാഴ്ച ദിവസങ്ങളിലെ പ്രാര്‍ത്ഥനകള്‍ മുസ്‌ലിം സമുദായത്തില്‍പ്പെട്ടവര്‍ക്ക് പ്രാധാന്യമുള്ളതാണെന്നും അതിനുള്ള സൗകര്യം ഒരുക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
1937മുതലാണ് അസം നിയമസഭയില്‍ മുസ്‌ലിം മതസ്ഥരായ നേതാക്കള്‍ക്ക് നമസ്‌കാരത്തിനായി രണ്ട് മണിക്കൂര്‍ ഇടവേള അനുവദിച്ചത്. സയ്യിദ് സാദുല്ലയായിരുന്നു ഈ സമ്പ്രദായത്തിന് തുടക്കമിട്ടത്.