പാക്കിസ്ഥാനിലെ കലാപത്തിന്റെ മുഖ്യസൂത്രധാരൻ ഇമ്രാൻഖാൻ
- കടുത്ത ശിക്ഷ നൽകാൻ സൈനിക കോടതി
പാകിസ്ഥാൻ: കഴിഞ്ഞ വർഷം മേയ് 9ന് പാക്കിസ്ഥാനിൽ ഉണ്ടായ കലാപവുമായി ബന്ധപ്പെട്ട് മുൻ പ്രധാനമന്ത്രിയും പാക്കിസ്ഥാൻ തെഹ്‌രീകെ ഇൻസാഫ് പാർട്ടി അധ്യക്ഷനുമായ ഇമ്രാൻ ഖാനെതിരെ വിധി പറയാൻ പാകിസ്ഥാൻ സൈനിക കോടതി തയാറെടുത്തതായി റിപ്പോർട്ട്. ദൃക്‌സാക്ഷികളുടെ മൊഴികളുടെ അടിസ്ഥാനത്തിൽ ഒരു ദേശീയ മാധ്യമമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഇമ്രാനെ അറസ്റ്റ് ചെയ്തുമായി ബന്ധപ്പെട്ട് ലഹോറിലും ഇസ്‍ലാമാബാദിലും റാവൽപിണ്ടിയിലും അടക്കം പ്രധാന നഗരങ്ങളിലെല്ലാം ഇമ്രാൻ അനുകൂലികൾ വൻകലാപമാണ് ഉണ്ടാക്കിയത്. ഇസ്‍ലാമാബാദിൽ പൊലീസ് സ്റ്റേഷനും, ഒട്ടേറെ സർക്കാർ സ്ഥാപനങ്ങളും, പൊലീസ് വാഹനങ്ങളും, മാധ്യമ സ്ഥാപനങ്ങളും കലാപാനുകൂലികൾ തീയിട്ടിരുന്നു. ഔദ്യോഗിക രഹസ്യം വെളിപ്പെടുത്തിയെന്ന കേസിൽ 10 വർഷം തടവിന് ഇമ്രാന്‍ ശിക്ഷിക്കപ്പെട്ടിരുന്നു.