അനധികൃത റിക്രൂട്ട്മെന്റ് 50 കമ്പനികള്‍ക്കും 5 സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ക്കും പിഴ
ദുബായ്: അനധികൃത റിക്രൂട്ട്മെന്റ് നടത്തിയ 50 കമ്പനികള്‍ക്കും 5 സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ക്കും പിഴ. 2023-ല്‍ മന്ത്രാലയത്തില്‍ mohre നിന്ന് ആവശ്യമായ പെര്‍മിറ്റുകള്‍ നേടാതെ അനധികൃത റിക്രൂട്ട്മെന്റിലും മധ്യസ്ഥ പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെട്ടതിന് 5 സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഉള്‍പ്പെടെ 55 സ്ഥാപനങ്ങള്‍ക്കെതിരെ യുഎഇ അതോറിറ്റി നടപടി സ്വീകരിച്ചു.
നിയമലംഘകര്‍ക്കെതിരെ മാനവ വിഭവശേഷി, എമിറേറ്റൈസേഷന്‍ മന്ത്രാലയം പിഴ ചുമത്തി. സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്തു. മന്ത്രാലയത്തിന്റെ അനുമതിയില്ലാതെ ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതോ താല്‍ക്കാലികമായി ജോലി ചെയ്യുന്നതോ രാജ്യത്തെ നിയമം നിരോധിച്ചിരിക്കുന്നു. നിയമലംഘകര്‍ക്ക് ഒരു വര്‍ഷത്തില്‍ കുറയാത്ത തടവും 200,000 ദിര്‍ഹം മുതല്‍ 1 ദശലക്ഷം ദിര്‍ഹം വരെ പിഴയും ലഭിക്കും