അനധികൃത സ്വത്ത് സമ്പാദനം ; ഉറാൻ കസ്റ്റംസ് സൂപ്രണ്ടിന് 2 വർഷം തടവ്

0

 

മുംബൈ : അനധികൃതമായി സ്വത്ത് സമ്പാദിച്ച കേസിൽ റായ്‌ഗഡ് ജില്ലയിലെ ഉറാൻ ജവഹർലാൽ നെഹ്റു
കസ്റ്റംസ് ഹൗസ് സൂപ്രണ്ടിന് സിബിഐ കോടതി രണ്ടുവർഷം തടവും അമ്പതിനായിരം രൂപ പിഴയും വിധിച്ചു.2013 മാർച്ചിൽ രജിസ്റ്റർ ചെയ്‌ത് 2014 ൽ കുറ്റപത്രം സമർപ്പിച്ച കേസിലാണ് ഇന്നലെ വിധിവന്നത്. മറ്റൊരു കേസുമായി ബന്ധപ്പെട്ട അ ന്യേഷണത്തിലാണ് കസ്റ്റംസ് സൂപ്രണ്ട് പിയുഷ് കുമാർ പാണ്ഡെയുടെ വസതിയിൽ നിന്നും സിബിഐ ഒരുകോടി രൂപ കണ്ടെത്തുന്നത് .തുടർന്ന് നടത്തിയ അനേഷണത്തിൽ കുടുംബാംഗങ്ങളുടെ പേരിലും ഇദ്ദേഹം സ്വത്ത് സമ്പാദിച്ചിട്ടുണ്ട് എന്ന് കണ്ടെത്തി. പിടിച്ചെടുത്ത മഹാരാഷ്ട്ര സർക്കാറിലേക്ക് കണ്ടുകെട്ടാന്‍ കോടതി ഉത്തരവിട്ടു .

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *