IKMCC- മഹാരാഷ്ട്രയുടെ റംസാൻ കിറ്റ് വിതരണ ഉദ്ഘാടനം നടന്നു

മുംബൈ: മഹാരാഷ്ട്രയിലെ ഏറ്റവും അനാഥരായ കുടുംബങ്ങൾക്ക് ഐ.കെ.എം.സി.സി-(All India Kerala Muslim Cultural Center) മഹാരാഷ്ട്രയുടെ നേതൃത്വത്തിൽ റംസാൻ മാസത്തിൽ വിതരണം ചെയ്യുന്ന ഉത്തമ ഭക്ഷ്യധാന്യ കിറ്റുകളുടെ വിതരണോദ്ഘാടനം ചിറ്റക്യാമ്പിലെ കേരള മസ്ജിദിൽ വെച്ച് നടന്നു.
ഐ.കെ.എം.സി.സി മഹാരാഷ്ട്ര ജനറൽ സെക്രട്ടറി കെ. പി. അബ്ദുൽ ഗഫൂറിൻ്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ നോർക്ക ഓഫീസർ റഫീഖ് ആദ്യ കിറ്റ് വിതരണം ചെയ്ത് ഉദ്ഘാടനം നിർവഹിച്ചു.സമ്മേളനത്തിൽ എം. എ. ബക്കർ, സലാം സാഹിബ്, ആബിദ് ബക്കർ, റജബ് എന്നിവർ സംബന്ധിച്ച് ആശംസകൾ അറിയിച്ചു. മുഹമ്മദ് ഉൾവർ സ്വാഗതം പറഞ്ഞു.
ഈ വർഷം 1000 റംസാൻ കിറ്റുകൾ മഹാരാഷ്ട്രയുടെ വിവിധ ഭാഗങ്ങളിലായി വിതരണം ചെയ്യുമെന്ന് ജനറൽ സെക്രട്ടറി കെ. പി. അബ്ദുൽ ഗഫൂർ അറിയിച്ചു. കിറ്റുകളുടെ സ്പോൺസർഷിപ്പിന് നേതൃത്വം നൽകിയ എല്ലാവർക്കും സലാം സാഹിബ് നന്ദി അറിയിച്ചു.