iffk -അന്താരാഷ്ട്ര ചലച്ചിത്രമേള / ” വന്നത് സിനിമ പഠിക്കാൻ “- നടി പ്രയാഗ മാർട്ടിൻ

0

 

തിരുവനന്തപുരം: ജീവിതത്തിൽ ആദ്യമായി ഐ എഫ് എഫ്കെ കാണാനെത്തിയ സന്തോഷവുമായി നടി പ്രയാഗ മാർട്ടിൻ.
“ഇതുവരെയും ചലച്ചിത്ര മേളകളിൽ പങ്കെടുത്തിട്ടില്ല. ലോകനിലവാരത്തിലുള്ള സിനിമകൾ കാണണമെന്നും സിനിമകളെക്കുറിച്ച് കൂടുതൽ പഠിക്കണം എന്നുമുള്ള പ്രസ്പെറ്റീവിലേക്ക് താൻ എത്തിച്ചേർന്നത് ഇപ്പോഴാണ്. അതുകൊണ്ടാണ് ഇത്തവണത്തെ ചലച്ചിത്രമേളയുടെ ഭാഗമായതെന്ന് പ്രയാഗ മാര്‍ട്ടിന്‍ പറയുന്നു.
ചലച്ചിത്ര മേളയിൽ പങ്കെടുക്കുന്ന ഡെലിഗേറ്റുകളുടെ വേഷവിധാനങ്ങൾ പല കാലഘട്ടത്തിലും ചർച്ചയായിട്ടുണ്ട്. എപ്പോഴും വേഷവിധാനങ്ങൾ കൊണ്ട് സോഷ്യൽ മീഡിയയിൽ ചർച്ചയായിട്ടുള്ള വ്യക്തിത്വമാണ് പ്രയാഗ മാർട്ടിന്റേത്. വേഷത്തിൽ ഉപരി ഒരു വ്യക്തിയുടെ ടാലന്‍റ് പ്രേക്ഷകർ കണക്കിലെടുക്കണമെന്നാണ് പ്രയാഗയുടെ അഭിപ്രായം. ജനങ്ങളുടെ കാഴ്ചപ്പാടുകൾ മാറേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്നും താരം പറഞ്ഞു.

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി 2024 ഡിസംബര്‍ 13 മുതല്‍ 20 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന 29ാമത് ഐ.എഫ്.എഫ്.കെയിൽ 68 രാജ്യങ്ങളില്‍ നിന്നായി 177 ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത് ലോകമെമ്പാടുമുള്ള ഒട്ടേറെ സിനിമാ പ്രേമികളാണ് സിനിമ കാണാനായി തിരുവനന്തപുരത്ത് എത്തികൊണ്ടിരിക്കുന്നത്.

എട്ടു ദിവസം തിരുവനന്തപുരത്ത് ചിലവഴിച് മികച്ച ചിത്രങ്ങൾ കണ്ട് വിലയിരുത്തുമെന്ന് പ്രയാഗ
പറഞ്ഞു . ഓരോ ദിവസങ്ങളിൽ കണ്ട ചിത്രങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുമെന്നും നടി പറഞ്ഞു.
മേളയിൽ സ്ത്രീപക്ഷ നിലപാടുകളോടുള്ള ഐക്യദാർഢ്യമായി ചലച്ചിത്ര മേളയിലെ 177 ചിത്രങ്ങളിൽ സ്ത്രീ സംവിധായകരുടെ 52 സിനിമകൾ പ്രദർശിപ്പിക്കും. വിവിധ അന്താരാഷ്ട്ര മേളകളിൽ പുരസ്‌കാരം സ്വന്തമാക്കുകയും നിരൂപകപ്രശംസ നേടുകയും ചെയ്‌ത ചിത്രങ്ങൾ മേളയുടെ ആകർഷണമായിരിക്കും. സിനിമാലോകത്തെ സ്ത്രീ സാന്നിധ്യങ്ങൾക്ക് അംഗീകാരം നൽകുന്ന ‘ഫീമെയിൽ ഗെയ്‌സ് ‘എന്ന വിഭാഗം മറ്റൊരു പ്രത്യേകതയാണ്.
മലയാളം സിനിമ ടുഡേ വിഭാഗത്തില്‍ ആറ് ചിത്രങ്ങളും, ഇന്‍റര്‍നാഷണല്‍ കോമ്പറ്റീഷന്‍ വിഭാഗത്തില്‍ ഏഴ് ചിത്രങ്ങളും പ്രദര്‍ശിക്കും. ഇന്ത്യന്‍ സിനിമ നൗ വിഭാഗത്തില്‍ നിന്നും മൂന്ന് ചിത്രങ്ങള്‍, ഹോമേജില്‍ നിന്നും രണ്ട് ചിത്രങ്ങള്‍, ഫെസ്‌റ്റിവല്‍ ഫേവറൈറ്റ്‌സില്‍ നിന്നും നാല് ചിത്രങ്ങള്‍, റീസ്‌റ്റോര്‍ഡ് ക്ലാസിക്കില്‍ നിന്നും രണ്ട് ചിത്രങ്ങള്‍ തുടങ്ങിയവ മേളയുടെ മാറ്റ് കൂട്ടും.

ഇന്ന് 67 ചിത്രങ്ങളാണ് മാറ്റുരയ്‌ക്കുന്നത്. ലോക സിനിമ വിഭാഗത്തില്‍ നിന്നും 31 സിനിമകളാണ് ഇന്ന് പ്രദര്‍ശിപ്പിക്കുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *