IFFK യിൽ ഇന്ന് : ഹോമേജ് വിഭാഗത്തില്‍ നാല് ചിത്രങ്ങൾ, മണ്‍മറഞ്ഞ പ്രതിഭകള്‍ക്കുള്ള ആദരവ്
The Homage category of the 29th IFFK pays tribute to departed legends of cinema through a specially curated collection of films. This segment celebrates the artistic legacy and profound contributions of filmmakers, actors, and artists who have enriched the world of cinema. Their works continue to inspire and influence generations of film enthusiasts and creators.
തിരുവനന്തപുരം: ഇന്ത്യൻ സിനിമയിലെ മൺമറഞ്ഞ ചലച്ചിത്ര പ്രതിഭകൾക്ക് 29-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേള ആദരവ് അർപ്പിക്കുന്നു.
ഹോമേജ് വിഭാഗത്തിൽ ദേശീയ പുരസ്‌കാര ജേതാവായ ബംഗാളി ചലച്ചിത്രകാരൻ ഉത്പലേന്ദു ചക്രബർത്തിയുടെ ‘ചോഖ്’ , സമാന്തര ഹിന്ദി സിനിമയിലെ അതികായൻ കുമാർ സാഹ്നിയുടെ ‘തരംഗ്‘ എന്നിവ പ്രദർശിപ്പിക്കും. മലയാള സംവിധായകരായ ഹരികുമാറിന്റെ ‘സുകൃതം‘, എം. മോഹന്‍റെ ‘ രചന’ എന്നീ ചിത്രങ്ങളും ഈ വിഭാഗത്തിൽ പ്രദർശനത്തിനുണ്ട്.
നവതരംഗസിനിമയുടെ മുഖ്യ പ്രയോക്താക്കളിലൊരാളാണ് 1948 ൽ ജനിച്ച ഉത്പലേന്ദു ചക്രബർത്തി. 1975 ലെ അടിയന്തരാവസ്ഥ പശ്ചാത്തലമായ ചോഖിൽ , തുണിമില്ലിലെ പ്രതികൂല സാഹചര്യങ്ങളിൽ പണിയെടുക്കുന്ന തൊഴിലാളിയുടെ ജീവിതം അനാവൃതമാക്കപ്പെടുന്നു. മികച്ച ചിത്രത്തിനും സംവിധാനത്തിനുമുള്ള 1983 ലെ ദേശീയപുരസ്‌കാരം ചിത്രം കരസ്ഥമാക്കിയിട്ടുണ്ട്. ചിത്രം ഇന്ന് വൈകുന്നേരം 6:15 ന് ന്യൂ തിയേറ്ററിൽ പ്രദർശിപ്പിക്കും.
എൺപതുകളിലെ മലയാളസിനിമയെ നവഭാവുകത്വത്തിലേക്കു വഴികാട്ടിയ സംവിധായകനാണ് എം മോഹൻ . സ്വാർത്ഥതാല്പര്യങ്ങൾക്കായി , ഭാര്യയെ മറ്റൊരു ബന്ധത്തിന് പ്രേരിപ്പിക്കുന്ന ഒരു എഴുത്തുകാരൻ്റെ ജീവിതമാണ് 1983 ൽ പുറത്തിറങ്ങിയ’ രചന ’യിലെ പശ്ചാത്തലം. മികച്ച മലയാള ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം ചിത്രം നേടിയിട്ടുണ്ട്. ചിത്രം ഇന്ന് വൈകുന്നേരം 6 :30 ന് നിള തിയേറ്ററിൽ പ്രദർശിപ്പിക്കും.