ആനയെഴുന്നള്ളിപ്പ് :ആനയില്ലെങ്കിൽ ഹിന്ദു മതം ഇല്ലാതാകുമോ ? ഹൈക്കോടതി

0

കൊച്ചി: ആനയെഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട ഉത്തരവുകളിൽ വിട്ടുവീഴ്ച്ചക്കില്ലെന്ന ഉറച്ച തീരുമാനവുമായി ഹൈക്കോടതി . മാർഗ്ഗനിർദ്ദങ്ങൾ പാലിച്ചേ മതിയാകൂ എന്ന് വ്യക്തമാക്കിയ കോടതി ആനയില്ലെങ്കിൽ ഹിന്ദു മതം ഇല്ലാതാകുമോ ? എന്ന് ചോദിച്ചു. ചങ്ങലയിൽ ബന്ധിച്ചിരുക്കുന്ന ആനകളെ കണ്ടിട്ടാണോ ആനപ്രേമികളുടെ ആസ്വാദനം എന്ന് കോടതി പരിഹാസത്തോടെ ചോദിച്ചു.എഴുന്നള്ളത്തിൽ പങ്കെടുപ്പിക്കുന്ന ആനകൾ തമ്മിൽ മൂന്നുമീറ്റർ അകലം വേണം എന്നത് വിദഗ്ദ്ധരുടെ അഭിപ്രായമാണെന്നും കോടതി പറഞ്ഞു.കോടതിയിൽ വാദം തുടരുകയാണ്.

എന്നാൽ കോടതി വിധി മറികടക്കാൻ അടിയന്തര ചട്ട ഭേദഗതി വേണമെന്ന് വി.എസ്. സുനിൽ കുമാർ അഭിപ്രായപ്പെട്ടു .കോടതിപറയുന്നതനുസരിച്ച്‌പൂരത്തിന്‍റെ പ്രധാനപ്പെട്ട ഒരു ചടങ്ങുകളൊന്നും ആനയെ എഴുന്നള്ളിച്ച് നടത്താൻ സാധിക്കില്ല.ഇത് മറ്റു പൂരങ്ങളെയും , എല്ലാ ഉത്സവങ്ങളെയും ബാധിക്കുമെന്നും സുനിൽകുമാർ പറഞ്ഞു. ഈ പ്രതിസന്ധി ചെറുതായി കാണരുതെന്നും സംസ്ഥാന സർക്കാർ ഇടപെടണമെന്നും അദേഹം പറഞ്ഞു. ആന എഴുന്നള്ളതാണ് ലോകപ്രസിദ്ധമായിക്കഴിഞ്ഞ തൃശൂർ പൂരത്തിന്റെ പ്രധാന ആകർഷണമെന്നും സുനികുമാർ പറഞ്ഞു

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *