ഇടുക്കി രൂപത കുട്ടികൾക്കു മുന്നിൽ ‘ദ കേരള സ്റ്റോറി’ പ്രദർശിപ്പിച്ച്
അടിമാലി: വിവാദ സിനിമ ദ കേരള സ്റ്റോറി കുട്ടികൾക്കു മുന്നിൽ പ്രദർശിപ്പിച്ച് ഇടുക്കി രൂപത. ഈ വിശ്വാസോത്സവത്തിന്‍റെ ഭാഗമായി ഈ മാസം 4-ാം തീയതിയാണ് രൂപത സിനിമ പ്രദർശിപ്പിച്ചത്. രൂപതയിലെ പത്ത് മുതല്‍ പ്ലസ്ടു വരെയുള്ള വിദ്യാര്‍ഥികള്‍ക്കായാണ് പ്രദര്‍ശനം നടത്തിയത്. പ്രണയത്തെക്കുറിച്ചുള്ള ബോധവത്ക്കരണത്തിന്‍റെ ഭാഗമായിട്ടാണ് കുട്ടികളുടെ മുന്നില്‍ സിനിമ പ്രദര്‍ശിപ്പിച്ചതെന്നാണ് രൂപത അധികൃതര്‍ പറയുന്നത്.
സംസ്ഥാനത്ത് ലൗ ജിഹാദ് നിലനില്‍ക്കുന്നതായും അദ്ദേഹം പറഞ്ഞു. കുട്ടികളെ പ്രണയത്തില്‍ അകപ്പെടുത്തി തീവ്രവാദത്തിലേക്ക് നയിക്കുന്നു. ഇതില്‍ അവബോധം നല്‍കി കുട്ടികളെ രക്ഷിക്കേണ്ടത് അത്യാവശ്യമാണെന്നും രൂപതാ ഡയറക്‌ടർ ജീന്‍സ് കാരക്കാട്ട് പ്രതികരിച്ചു.