മിനിമം ബാലൻസ് തുക 50000രൂപയാക്കി ഐ.സി.ഐ.സി.ഐ ബാങ്ക്

ന്യൂഡൽഹി: മിനിമം ബാലൻസ് തുകയിൽ വൻ വർധനയുമായി രാജ്യത്തെ രണ്ടാമത്തെ വലിയ ബാങ്ക്. സ്വകാര്യ ബാങ്കായ ഐ.സി.ഐ.സി.ഐയാണ് മിനിമം ബാലൻസിൽ വൻ വർധന വരുത്തിയിരിക്കുന്നത്.പുതിയ ഉപഭോക്താക്കളുടെ മിനിമം ബാലൻസ് തുകയിലാണ് ബാങ്ക് വലിയ വർധന വരുത്തിയിരിക്കുന്നത്. മെട്രോ, അർബൻ മേഖലകളിൽ ആഗസ്റ്റ് ഒന്നിന് ശേഷം ഐ.സി.ഐ.സി.ഐ ബാങ്കിൽ അക്കൗണ്ട് തുറക്കുന്നവർക്ക് 50,000 രൂപ വരെ മിനിമം ബാലൻസായി സൂക്ഷിക്കേണ്ടി വരും. എന്നാൽ, മുതിർന്ന പൗരൻമാർക്കുള്ള മിനിമം ബാലൻസ് 10,000 രൂപയും തുടരും. സെമി-അർബൻ മേഖലയിൽ പുതിയ ഉപഭോക്താക്കൾക്കുള്ള മിനിമം ബാലൻസ് 25,000 രൂപയായാണ് വർധിപ്പിച്ചിരിക്കുന്നത്. ഗ്രാമീണ മേഖലകളിൽ 10,000 രൂപയാണ് മിനിമം ബാലൻസ്