ബാങ്ക് നിയമനത്തിന് 10 ലക്ഷം രൂപ ഐ സി ബാലകൃഷ്ണനെ ഏൽപ്പിച്ചു’; ആത്മഹത്യ ചെയ്‌ത എൻ എം വിജയൻ്റെ കത്ത് പുറത്ത്

0

 

വയനാട് : ഡിസിസി ട്രഷറർ എൻ എം വിജയനും മകന്‍റെയും ആത്മഹത്യക്കുള്ള കാരണം
സാമ്പത്തിക ഇടപാടെന്ന് സൂചന. വിജയൻ KPCC നേതൃത്വത്തിന് നൽകിയ കത്ത് പുറത്തു വന്ന സാഹചര്യത്തിലാണ് സംശയം ബലപ്പെടുന്നത് .സുൽത്താൻ ബത്തേരി അർബൻ ബാങ്ക് നിയമനത്തിനായി ഉദ്യോഗാർത്ഥികളിൽ നിന്ന് വാങ്ങിയ പത്ത് ലക്ഷം രൂപ ഐ.സി ബാലകൃഷ്ണൻ എംഎൽഎയെ ഏൽപ്പിച്ചതിന്റെയും പണമിടപാട് നടന്നതിന്റെ ഉടമ്പടി രേഖയും പുറത്തുവന്നു. കോൺഗ്രസ് നേതാക്കൾ വാങ്ങിയ പണം തിരികെ നൽകിയില്ലാ എന്ന് കത്തിലുണ്ട്.
2021 ൽ കെപിസിസി അധ്യക്ഷൻ കെ സുധാകരനാണ് വിജയൻ കത്തയച്ചിരിക്കുന്നത്. നിയമനം ലഭിക്കാതായതോടെ വിഷയത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ടായിരുന്നു കത്ത്. കോണ്‍ഗ്രസ് ഭരിക്കുന്ന സുല്‍ത്താന്‍ ബത്തേരി അര്‍ബന്‍ ബാങ്കിലോ, പൂതാടി, മടക്കിമല എന്നിവിടങ്ങളിലെ സര്‍വീസ് ബാങ്കിലോ ആദ്യം വരുന്ന ഒഴിവില്‍ ഒന്നാം കക്ഷിയുടെ മകനെ നിയമിക്കാമെന്ന ഐസി ബാലകൃഷ്ണൻ എംഎൽഎ ഉറപ്പുനൽകിയിരുന്നു എന്നാണ് ഉടമ്പടിയില്‍ പറയുന്നത്. ഐസി ബാലകൃഷ്ണന്‍ എംഎല്‍എയുടെ നിര്‍ദേശപ്രകാരം 30 ലക്ഷം രൂപ ഒന്നാം കക്ഷിയില്‍ നിന്ന് എന്‍ എം വിജയന്‍ കൈപ്പറ്റിയതായാണ് ഉടമ്പടിയില്‍ പറയുന്നത്. ഏതെങ്കിലും കാരണവശാല്‍ നിയമനം ഒന്നാം കക്ഷിയുടെ മകന് ലഭിക്കുന്നില്ലെങ്കില്‍ രണ്ടാംകക്ഷിയായ എന്‍ എം വിജയന്‍ വഴി ഐസി ബാലകൃഷ്ണന്‍ ഒന്നാം കക്ഷിക്ക് പണം മടക്കി നല്‍കണം. ഇതിന് ഏഴ് ശതമാനം പലിശ ഈടാക്കണമെന്നും ഉടമ്പടിയില്‍ വ്യക്തമാക്കിയിരുന്നു. ഇടപാട് എംഎല്‍എയ്ക്ക് വേണ്ടി നടക്കുന്നതിനാല്‍ സാക്ഷിവേണ്ടെന്നും ഉടമ്പടിയില്‍ സൂചിപ്പിക്കുന്നു.

എന്നാൽ പുറത്തുവന്നത് വ്യാജ ഉടമ്പടി രേഖയാണെന്നും അഴിമതിക്കോ കൊള്ളയടിക്കോ കൂട്ടുനിൽക്കാത്ത വ്യക്തിയാണ് താനെന്നും ആരോപണങ്ങൾ നിഷേധിച്ച് കൊണ്ട് ഐ സി ബാലകൃഷ്ണൻ എംഎൽഎ മാധ്യമങ്ങളോട് പറഞ്ഞു.അർബൻ ബാങ്കുമായി ബന്ധപ്പെട്ട നിയമങ്ങൾ/ കൊള്ളകൾ അവസാനിപ്പിക്കണമെന്ന നിലപാട് സ്വീകരിച്ച വ്യക്തിയാണ് താൻ അതുകൊണ്ടുതന്നെ നിരവധി ശത്രുക്കളും തനിക്കുണ്ട്. 2019 ൽ തന്നെ ഇത് സംബന്ധിച്ച ആക്ഷേപങ്ങൾ KPCC പരിശോധിച്ച് വ്യാജ രേഖകൾ ഉണ്ടാക്കിയവർക്കെതിരെ നടപടിയെടുത്തിട്ടുണ്ട്. ചില യോജിക്കാൻ കഴിയാത്ത കാര്യങ്ങളിൽ വിയോജിപ്പ് പ്രകടിപ്പിക്കുമ്പോൾ തന്നെ കുറ്റക്കാരനാക്കി ചിത്രീകരിക്കുന്ന സമീപനമാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നതെന്നും എംഎൽഎ മാധ്യമങ്ങളോട് പറഞ്ഞു.

DCC ട്രഷററുടെയും മകൻ്റെയും മരണത്തിൽ സമഗ്ര അന്വേഷണം വേണം എന്ന് സിപിഐഎം ആവശ്യപ്പെട്ടു.വിജയൻറെ ആത്മഹത്യ കുറിപ്പ് വീട്ടിലെത്തിയ രണ്ട് കോൺഗ്രസ് പ്രവർത്തകർ എടുത്ത് മാറ്റിയതായി സംശയമുണ്ട്. ഈ സാഹചര്യത്തിൽ എൻ.എം വിജയൻറെയും മകൻ ജിജേഷിൻറെയും ആത്മഹത്യ സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നാണ് ബത്തേരി ഏരിയ കമ്മിറ്റിയുടെ ആവശ്യം.

 

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *