Puja Khedkar: വിവാദ ട്രെയിനി ഓഫീസര്‍ പൂജാ ഖേദ്കറെ ഐഎഎസിൽ നിന്ന് പുറത്താക്കി

0
Picsart 24 09 07 19 03 36 481

{"remix_data":[],"remix_entry_point":"challenges","source_tags":["local"],"origin":"unknown","total_draw_time":0,"total_draw_actions":0,"layers_used":0,"brushes_used":0,"photos_added":0,"total_editor_actions":{},"tools_used":{},"is_sticker":false,"edited_since_last_sticker_save":false,"containsFTESticker":false}

ന്യൂഡൽഹി: ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസിൽ നിന്നും വിവാദ ട്രെയിനി ഓഫീസർ പൂജാ ഖേദ്കറെ കേന്ദ്ര സർക്കാർ പുറത്താക്കി. യുണിയൻ പബ്ലിക് സർവീസ് കമ്മീഷൻ അയോഗ്യയാക്കിയതിന് പിന്നാലെയാണ് കേന്ദ്രസർക്കാർ നടപടി. ഗുരുതരമായ ആരോപണങ്ങൾ പൂജാ ഖേദ്കർ നേരിട്ടതിനെ തുടർന്നാണ് കേന്ദ്രസർക്കാർ നടപടിയെടുത്തത്.

ചട്ടം മറികടന്നുകൊണ്ട് സിവിൽ സർവീസസ് പരീക്ഷയെഴുതിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് യു പി എസ് സി പൂജക്കെതിരെ നേരത്തെ നടപടി സ്വീകരിച്ചത്. കമ്മീഷന്റെ പരീക്ഷകളിൽനിന്ന് ആജീവനാന്ത വിലക്കും ഏർപ്പെടുത്തിയിരുന്നു.ജൂലൈ 31നാണ് വ്യാജരേഖ ചമച്ച് പരീക്ഷ എഴുതിയെന്ന് കണ്ടെത്തിയ സാഹചര്യത്തിൽ പൂജയെ യു പി എസ് സി അയോഗ്യയാക്കിയത്. ആരോപണത്തിൽ വിശദീകരണം നൽകാൻ 30ന് വൈകിട്ട് 3.30 വരെ പൂജയ്ക്ക് സമയം നൽകിയിരുന്നു. എന്നാൽ കാരണം കാണിക്കൽ നോട്ടീസിനോട് പ്രതികരിക്കാൻ അവർ തായാറായിരുന്നില്ല.

Spread the love

Leave a Reply

Your email address will not be published. Required fields are marked *