ഐഎഎസ് രംഗത്തെ പ്രശ്നങ്ങൾ ഗൗരവത്തോടെയാണ് കാണുന്നത്: മന്ത്രി കെ രാജൻ

0

തിരുവനന്തപുരം: ഐ എ എസ് തലപ്പത്ത് ഉണ്ടായ പ്രശ്നങ്ങളെ സർക്കാർ ഗൗരവത്തോടെയാണ് കാണുന്നത് എന്നും ഏതു വിധത്തിലും പ്രവർത്തിക്കാം എന്ന തരത്തിൽ ഉദ്യോഗസ്ഥരെ അഴിച്ചു വിടാൻ ഉദ്ദേശിക്കുന്നില്ല എന്നും മന്ത്രി കെ രാജൻ പറഞ്ഞു. മുഖ്യമന്ത്രി ഐ എ എസ് തലപ്പത്ത് നടക്കുന്ന തർക്കത്തിൽ കർശന തീരുമാനം എടുക്കുമെന്നും ഉദ്യോഗസ്ഥർ നടപടി ക്രമങ്ങൾക്കും സംവിധാനങ്ങൾക്കും അനുസരിച്ചു തന്നെ മുന്നോട്ടു പോകുമെന്നും അദ്ദേഹം പറഞ്ഞു.

സമൂഹ മാധ്യമങ്ങൾ ഉപയോഗിക്കേണ്ടതിന് സർക്കാർ ഉദ്യോഗസ്ഥർക്ക് ചട്ടങ്ങളും രീതികളും ഉണ്ട് എന്ന് പറഞ്ഞ അദ്ദേഹം അത് പുലർത്തിയില്ലെങ്കിൽ സർവീസിന് നിരക്കാത്ത കാര്യമായി കാണുമെന്നും എത്ര ഉന്നതനായ വ്യക്തിയാണെങ്കിലും നടപടി ഉണ്ടാകും എന്നും അദ്ദേഹം വ്യക്തമാക്കി. വിഷയത്തിൽ സർക്കാർ കൃത്യമായ നിലപാടെടുത്ത് മുന്നോട്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

വിഷയത്തിൽ കൃത്യമായ നിലപാടായിരിക്കും സർക്കാർ സ്വീകരിക്കുക എന്ന് അറിയിച്ച അദ്ദേഹം നിലവിലെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട ചീഫ് സെക്രട്ടറിയുടെ അഭിപ്രായം ലഭ്യമാക്കും എന്നും കൃത്യമായ നിലപാടെടുത്ത് മുന്നോട്ടു പോകുമെന്നും പ്രത്യേകിച്ച് ആരോടെങ്കിലും പ്രീണനമോ വിവേചനമോ ഉണ്ടാകില്ല എന്നും അദ്ദേഹം പറഞ്ഞു

Spread the love

Leave a Reply

Your email address will not be published. Required fields are marked *