.”വയനാട്ടിലെ ജനങ്ങൾക്ക് വേണ്ടി പാർലമെന്റിൽ അവസാന ദിവസം വരെ ശബ്ദം ഉയർത്തും”- പ്രിയങ്ക

0

വയനാട് :വയനാട്ടിലെ ജനങ്ങൾക്ക് വേണ്ടി പാർലമെന്റിൽ ഇനിയുള്ള ദിവസം മുതൽ അവസാന ദിവസം വരെ ശബ്ദം ഉയർത്തുമെന്ന് വയനാടിൽ നിന്ന് ലോകസഭയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ട പ്രിയങ്ക ഗാന്ധി വാദ്ര. ദുരന്തത്തിന് ശേഷം വിനോദ സഞ്ചരികൾ പോലും വയനാട്ടിലേക്ക് വരാൻ മടിക്കുന്നു. നമുക്ക് അത് മാറ്റിയെടുക്കണം. വയനാട്ടിലെ ജനങ്ങൾക്ക് മെച്ചപ്പെട്ട ഭാവി ഉണ്ടാക്കുമെന്നും പ്രിയങ്ക പറഞ്ഞു.
വയനാട്ടിൽ സംഘടിപ്പിച്ച സ്വീകരണപരിപാടിയിൽ ജനങ്ങളെ അഭിസംബോധനചെയ്യുകയായിരുന്നു പ്രിയങ്ക .
ഉപതിരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തിൽ വിജയിച്ച പ്രിയങ്ക ഗാന്ധിയുടെ മണ്ഡല സന്ദർശനം വയനാട്ടിൽ പുരോഗമിക്കുകയാണ് .

വയനാട് ഉരുൾപ്പൊട്ടൽ ദുരന്ത ബാധിതർക്ക് സഹായം ലഭിക്കാൻ സാധിക്കുന്നതെല്ലാം  ചെയ്യുമെന്ന് പ്രിയങ്ക പര്യടന വേളയിൽ വ്യക്തമാക്കി.
“ദുരന്തം നേരിട്ട ആളുകളുടെ ധൈര്യത്തിൽ നിന്ന് നമുക്ക് ഒരുപാട് കാര്യങ്ങൾ പഠിക്കാനുണ്ട്. അവരെ സഹായിക്കാൻ നാട് മുഴുവൻ ഒരുമിച്ച് നിന്നത് ത് രാജ്യം മുഴുവൻ നോക്കി പഠിക്കേണ്ടതാണ്…….

35 വർഷമായി ഞാൻ തെരഞ്ഞെടുപ്പ് പ്രചരണം നടത്തുന്നു.ഇക്കാലയളവിൽ ലക്ഷക്കണക്കിന് ആളുകളെ കണ്ടുമുട്ടി. പക്ഷെ ആദ്യമായിട്ടാണ് ഞാൻ മത്സരിച്ചത്.ഈ പ്രചാരണത്തിൽ ഇവിടെ കണ്ടു മുട്ടിയ ഓരോ മുഖവും ഞാൻ ജീവിതത്തിൽ എന്നും ഓർക്കും’. അവർക്കു വേണ്ടി ശബ്ദം ഉയർത്തുമെന്നും പ്രിയങ്ക വ്യക്തമാക്കി

Spread the love

Leave a Reply

Your email address will not be published. Required fields are marked *