‘ഓഫീസില്‍ കയറി വെട്ടും’; വില്ലേജ് ഓഫിസറെ ഭീഷണിപ്പെടുത്തി CPI(M)നേതാവ്

പത്തനംതിട്ട: കെട്ടിട നികുതി ചോദിച്ച വില്ലേജ് ഓഫിസറെ ഓഫിസിൽ കയറി വെട്ടുമെന്ന് സിപിഐഎം ഏരിയ സെക്രട്ടറിയുടെ ഭീഷണി. പത്തനംതിട്ട ഏരിയ സെക്രട്ടറിയാണ് നാരങ്ങാനം വില്ലേജ് ഓഫിസറെ ഭീഷണിപ്പെടുത്തിയത്. ഫോൺ സംഭാഷണം പുറത്തുവന്നു.നാരങ്ങാനം വില്ലേജ് ഓഫീസർ നികുതി അടയ്ക്കുന്നതുമായി ബന്ധപ്പെട്ടാണ് ഏരിയ സെക്രട്ടറി എം.വി. സഞ്ജു ഫോണിൽ വിളിച്ചത്. 2022 ലെ നികുതി കുടിശ്ശികയാണെന്നും അത് അടക്കണമെന്നും അറിയിച്ചു
സംസാരത്തിനിടയിലാണ് വില്ലേജ് ഓഫിസറെ ഓഫീസിൽ കയറി വെട്ടുമെന്ന് സഞ്ജു ഭീഷണിപ്പെടുത്തിയത്. വില്ലേജ് ഓഫീസർ പ്രകോപനപരമായും മോശമായും സംസാരിച്ചു എന്നാണ് വിഷയത്തിൽ സഞ്ജുവിന്റെ വിശദീകരണം.