‘ഐ ലവ് യു പാകിസ്താൻ’ എന്ന് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു; കേസെടുത്ത് പൊലീസ്

ലക്‌നൗ :ഫേസ് ബുക്കിൽ ‘ഐ ലവ് യു പാകിസ്താൻ’ എന്ന് പോസ്റ്റ് ചെയ്ത ഉത്തർപ്രദേശ് സ്വദേശിക്കെതിരെ കേസെടുത്തതായി പൊലീസ് പറഞ്ഞു. ശിക്കാർപൂർ ചൗധരി ഗൗതിയ സ്വദേശിയായ തബ്രെസ് ആലമാണ് പിടിയിലായത്.അഖണ്ഡ് ഭാരത് സങ്കൽപ്പ് നാഥ് നഗരി 25 എന്ന എക്സിലെ ഗ്രൂപ്പാണ് പോസ്റ്റ് ഇന്ത്യയുടെ ഐക്യത്തിനും അഖണ്ഡതയ്ക്കും ഹാനികരമാണെന്നും തബ്രെസിനെതിരെ കർശന നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് മുന്നോട്ട് വന്നതെന്ന് ഇസ്സത്‌നഗർ സ്റ്റേഷൻ ഹൗസ് ഓഫീസർ (എസ്.എച്ച്.ഒ) പറഞ്ഞു.പരാതിയെത്തുടർന്ന് ദേശീയ അഖണ്ഡതയ്ക്ക് വിരുദ്ധമായ പ്രവർത്തനങ്ങൾക്ക് ഭാരതീയ ന്യായ സംഹിത സെക്ഷൻ 152 പ്രകാരം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതായും അദ്ദേഹം പറഞ്ഞു.നേരത്തെ ഒരു പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയതിനും തബ്രെസിക്കെതിരെ കേസുണ്ട്. പെൺകുട്ടിയെ ഇതുവരെ കണ്ടെത്താനായിട്ടില്ല. അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്.