“ഞാൻ ഹിന്ദു രാഷ്ട്രത്തിന് എതിരാണ്, ഹിന്ദുവിന് എതിരല്ല “- തുഷാർ ഗാന്ധി

“ഞാൻ ഹിന്ദു രാഷ്ട്രത്തിനു എതിരാണെന്നുംഎന്നാൽ ഹിന്ദുവിന് എതിരല്ല. ഹിന്ദു രാഷ്ട്രമുണ്ടാക്കാനുള്ള എല്ലാ നീക്കത്തിനെയും എതിർക്കും. കുടുംബങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പുകളിലും പോലും ന്യൂന പക്ഷത്തിനെതിരായ വെറുപ്പിന്റെ സന്ദേശങ്ങൾ ഷെയർ ചെയ്യപ്പെടുന്നു “-മഹാത്മഗാന്ധിയുടെ കൊച്ചുമകന്‍ തുഷാർ ഗാന്ധി.
കേരളത്തിൽ നിന്ന് ഇത്തരം പ്രതികരണം പ്രതീക്ഷിച്ചില്ലെന്ന് മഹാത്മഗാന്ധിയുടെ കൊച്ചുമകന്‍ തുഷാർ ഗാന്ധി. ബിജെപി ഭരിക്കുന്ന സ്ഥലങ്ങളിൽ ഇത് സ്വഭാവികമാണ്. കേരളത്തിൽ നിന്ന് ഇങ്ങനെ ഉണ്ടാകുമെന്ന് കരുതിയില്ല. കേരളം വെറുപ്പിനെതിരെ പ്രതിരോധം തീർക്കുന്ന ഇടമാണ്. കഴിഞ്ഞ ദിവസം നെയ്യാറ്റിന്‍കരയില്‍ ആര്‍.എസ്.എസ് വിരുദ്ധ പ്രസംഗത്തെ തുടര്‍ന്ന് തുഷാര്‍ ഗാന്ധിയെ ബി.ജെ.പി. പ്രവര്‍ത്തകര്‍ തടഞ്ഞിരുന്നു.
ഈ രാജ്യത്തിന്റെ ആത്മാവ് നിലനിർത്താൻ ഈ രാജ്യത്തെ സ്നേഹിക്കുന്ന എല്ലാവരും ശബ്ദം ഉയർത്തണം. സന്തോഷം ഉണ്ടാക്കേണ്ട ആഘോഷങ്ങൾ അക്രമങ്ങൾക്ക് ആയുധമാക്കുന്നു.
ഗാന്ധി ഉയർത്തിയ ക്വിറ്റ് ഇന്ത്യ മൂവ്മെന്റ് പോലെ പുതിയ മുന്നേറ്റം ഉയരണം. വിദ്വേഷത്തിന്റെ കാൻസറിന് എതിരായ കിമോ തെറാപ്പിയാണ് സ്നേഹമെന്നും അദ്ദേഹം വ്യക്തമാക്കി. ഗാന്ധിയെ പോലെ രാജ്യത്തെ മാറ്റി മറിക്കാൻ കഴിയുന്ന ആളാണ് താൻ എന്ന് വിശ്വസിക്കുന്നില്ല. എങ്കിലും ഭരണഘടനയും, മതേതരത്വവും സംരക്ഷിക്കാൻ ആവും പോലെ ശ്രമിക്കും. ആർ എസ് എസ് രാജ്യത്തിനു അപകടം. RSS എന്നെ തടവിലാക്കാൻ ശ്രമിക്കുന്നു പക്ഷെ ഭയപ്പെടില്ലെന്നും തുഷാർ ഗാന്ധി പറഞ്ഞു.”