വിലയിലും ഞെട്ടിച്ച് പുതിയ ഹ്യുണ്ടായി അൽകസാർ; 70-ൽ അധികം സുരക്ഷാ ഫീച്ചറുകൾ, ഡിജിറ്റൽ കീ

0

ന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ വാഹന നിര്‍മാതാക്കളായ ഹ്യുണ്ടായിയുടെ ഫുള്‍ സൈസ് എസ്.യു.വി. മോഡല്‍ അല്‍കസാറിന്റെ പുതിയ പതിപ്പ് അവതരിപ്പിച്ചു. ആറ്, ഏഴ് സീറ്റര്‍ ഓപ്ഷനുകളില്‍ ഇന്റലിജെന്റ് എസ്.യു.വി. എന്ന വിശേഷണവുമായി എത്തിയിട്ടുള്ള ഈ വാഹനത്തിന്റെ പെട്രോള്‍ മോഡലുകള്‍ക്ക് 14.99 ലക്ഷം രൂപയിലും ഡീസല്‍ മോഡലുകള്‍ക്ക് 15.99 ലക്ഷം രൂപയിലുമാണ് വില ആരംഭിക്കുന്നത്. ഡിസൈനില്‍ വരുത്തിയിട്ടുള്ള പുതുമയും, കൂടുതല്‍ ഫീച്ചര്‍ സമ്പന്നമായതുമാണ് പുതിയ അല്‍കസാറിന്റെ മുന്‍ പതിപ്പില്‍ നിന്ന് വ്യത്യസ്തമാക്കുന്നത്.

ഹ്യുണ്ടായിയുടെ ഗ്ലോബല്‍ ഡിസൈന്‍ ഐഡന്റിറ്റിയായ സെന്‍ഷ്യല്‍ സ്‌പോര്‍ട്ടിനെസ് അടിസ്ഥാനമാക്കിയാണ് പുതിയ അല്‍കസാറും ഒരുക്കിയിരിക്കുന്നത്. കാഴ്ചയില്‍ പുതുതലമുറ ക്രെറ്റയോട് ചേര്‍ന്ന് നില്‍ക്കുന്ന ഡിസൈനാണ് പുതിയ അല്‍കസാറിനുമുള്ളത്. ക്രെറ്റയില്‍ നല്‍കിയിരുന്നതിന് സമാനമായ എച്ച് ഷേപ്പ് ഡി.ആര്‍.എല്‍, എല്‍.ഇ.ഡി. പൊസിഷന്‍ ലൈറ്റ്, രണ്ട് തട്ടുകളായി നല്‍കിയിട്ടുള്ള പ്രൊജക്ഷന്‍ ഹെഡ്ലാമ്പ്, വലിയ ഗ്രില്ല്, പൂര്‍ണമായും പുതുമ നല്‍കിയിട്ടുള്ള ബമ്പര്‍, വലിയ സ്‌കിഡ് പ്ലേറ്റ്, വിശാലമായ എയര്‍ഡാം, പവര്‍ ലൈനുകള്‍ നല്‍കിയിട്ടുള്ള ബോണറ്റ് എന്നിവയാണ് ഈ വാഹനത്തിന്റെ മുഖഭാവത്തില്‍ നല്‍കിയിട്ടുള്ള പുതുമകള്‍.

 

 

പുതിയ ഡിസൈനിലുള്ള 18 ഇഞ്ച് ഡയമണ്ട് കട്ട് അലോയി വീലുകളാണ് ഈ വാഹനത്തിലുള്ളത്. വശങ്ങളില്‍ പെയിന്റഡ് ക്ലാസിങ്ങുകള്‍ നല്‍കിയിരിക്കുന്നതിനൊപ്പം ക്യാരക്ടര്‍ ലൈനുകളും ചേരുന്നതോടെ പൂര്‍ണമായും എസ്.യു.വി.യുടെ ഭാവങ്ങൾ കൈവരുന്നുണ്ട്. ബോര്‍ഡറുകള്‍ നല്‍കിയിട്ടുള്ള ബ്രിഡ്ജ് ടൈപ്പ് റൂഫ് റെയിലും വശങ്ങളിലെ ഡിസൈന്‍ സവിശേഷതയാണ്. ടെയ്ല്‍ഗേറ്റിലും നിരവധി പുതുമകള്‍ നല്‍കുന്നുണ്ട്. എച്ച് ഷേപ്പിലാണ് ടെയ്ല്‍ലാമ്പുകള്‍ തീര്‍ത്തിരിക്കുന്നത്. എല്‍.ഇ.ഡി. ലൈറ്റ് സ്ട്രിപ്പും പിന്‍ഭാഗത്ത് നല്‍കുന്നുണ്ട്. സ്‌റ്റൈലിഷായാണ് അല്‍കസാര്‍ ബഡ്ജിങ്ങ്. സ്‌കിഡ് പ്ലേറ്റ് നല്‍കിയിട്ടുള്ള റിയര്‍ ബമ്പറും ഡ്യുവല്‍ എക്സ്ഹോസ്റ്റ് പൈപ്പുമാണ് ഇതിലുള്ളത്.

നോബിള്‍ ബ്രൗണ്‍-ഹേസ് നേവി ഡ്യുവല്‍ ടോണ്‍ നിറത്തിലാണ് അകത്തളം അലങ്കരിച്ചിരിക്കുന്നത്. ഒറ്റ പാനലില്‍ തീര്‍ത്തിരിക്കുന്ന 10.25 ഇഞ്ച് വലിപ്പത്തിലുള്ള രണ്ട് സ്‌ക്രീനുകളാണ് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റമായും ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്ററായും തിരിച്ചിരിക്കുന്നത്. ‘ഫിജിറ്റല്‍’ ആയാണ് ക്ലൈമറ്റ് കണ്‍ട്രോള്‍ സ്‌ക്രീനും നല്‍കിയിരിക്കുന്നത്. ബ്രഷ്ഡ് അലുമിനിയം എലമെന്റുകള്‍ നല്‍കിയാണ് സെന്റര്‍ കണ്‍സോള്‍ അലങ്കരിച്ചിരിക്കുന്നത്. ഇതിനൊപ്പം ചിട്ടയായി നല്‍കിയിരിക്കുന്ന സ്വിച്ചുകളും ഇലക്ട്രിക് പാര്‍ക്കിങ്ങ് ബ്രേക്കും നല്‍കിയിട്ടുണ്ട്. ഉയര്‍ന്ന വേരിയന്റില്‍ ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍ യൂണിറ്റും നല്‍കിയിട്ടുണ്ട്. രണ്ടാം നിരയില്‍ ക്യാപ്റ്റന്‍ സീറ്റും മൂന്നാം നിരയില്‍ ബെഞ്ച് സീറ്റുമാണ് നല്‍കിയിട്ടുള്ളത്.

 

 

വാഹനങ്ങളിലെ സാങ്കേതികവിദ്യയില്‍ മുന്‍പന്തിയിലാണ് ഹ്യുണ്ടായിയുടെ സ്ഥാനമെന്ന് അല്‍കസാറിലൂടെ വീണ്ടും തെളിയിച്ചിരിക്കുകയാണ്. സ്മാര്‍ട്ട് കണക്ടിവിറ്റി ഫീച്ചറുകളാണ് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റത്തിനെ അടിസ്ഥാനമാക്കി ഒരുക്കിയിരിക്കുന്നത്. എന്‍.എഫ്.സി. (നിയര്‍ ഫീല്‍ഡ് കമ്മ്യൂണിക്കേഷന്‍) സംവിധാനത്തോടെയുള്ള ഡിജിറ്റല്‍ കീ നല്‍കിയിട്ടുള്ളതാണ് അല്‍കസാറിന്റെ മറ്റൊരു പുതുമ. ഡിജിറ്റല്‍ കീ സംവിധാനത്തോടെ എത്തുന്ന ആദ്യ ഹ്യുണ്ടായി മോഡലാണിത്. ഈ ഡിജിറ്റല്‍ കീ സംവിധാനം മൂന്ന് പേരുമായി പങ്കിടാനും ഏഴ് ഡിവൈസുകളില്‍ ഉപയോഗിക്കാന്‍ സാധിക്കുമെന്നതും അല്‍കസാറിന്റെ സാങ്കേതിക മുകവിന്റെ തെളിവായാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്.

കാര്യക്ഷമമായ സുരക്ഷയും ഹ്യുണ്ടായി അല്‍കസാറില്‍ ഉറപ്പാക്കിയിട്ടുള്ള ഒന്നാണ്. ഹ്യുണ്ടായിയുടെ സ്മാര്‍ട്ട് സെന്‍സ് ലെവല്‍-2 അഡാസ് ഫീച്ചറാണ് സുരക്ഷയിലെ ഹൈലൈറ്റ്. 70-ല്‍ അധികം സുരക്ഷ സംവിധാനങ്ങളാണ് ഈ വാഹനത്തില്‍ ഒരുക്കിയിരിക്കുന്നത്. സ്മാര്‍ട്ട് ക്രൂയിസ് കണ്‍ട്രോള്‍, സറൗണ്ട് വ്യൂ മോണിറ്റര്‍, ബ്ലൈന്‍ഡ് സ്‌പോട്ട് വ്യൂ, ഫോര്‍വേഡ് കൊളീഷന്‍ വാണിങ്ങ് ആന്‍ഡ് അവോയിഡന്‍സ് അസിസ്റ്റ്, ലെയിന്‍ കീപ്പിങ്ങ് അസിസ്റ്റ്, ഡ്രൈവര്‍ അറ്റന്‍ഷന്‍ വാണിങ്ങ് തുടങ്ങി നീളുന്നതാണ് അഡാസ് അധിഷ്ഠിത സുരക്ഷ ഫീച്ചറുകള്‍. ഇതിനൊപ്പം വാഹനങ്ങളിലെ അടിസ്ഥാന സുരക്ഷ ഫീച്ചറുകളെല്ലാം ഈ വാഹനത്തിലും നല്‍കിയിട്ടുണ്ട്.

 

 

1.5 ലിറ്റര്‍ ടര്‍ബോ പെട്രോള്‍, ഡീസല്‍ എന്‍ജിനുകളിലായിരിക്കും ഈ വാഹനം എത്തുന്നത്. ഇതിലെ പെട്രോള്‍ എന്‍ജിന്‍ 160 ബി.എച്ച്.പി. പവറും 255 എന്‍.എം. ടോര്‍ക്കുമായിരിക്കും ഉത്പാദിപ്പിക്കുക. ഡീസല്‍ എന്‍ജിന്‍ 116 ബി.എച്ച്.പി. പവറും 250 എന്‍.എം. ടോര്‍ക്കുമേകും. പെട്രോള്‍ എന്‍ജിനൊപ്പം ആറ് സ്പീഡ് മാനുവല്‍, ഏഴ് സ്പീഡ് ഡ്യുവല്‍ ക്ലെച്ച് ഓട്ടോമാറ്റിക് എന്നീ ട്രാന്‍സ്മിഷനും ഡീസല്‍ എന്‍ജിനില്‍ ആറ് സ്പീഡ് ഓട്ടോമാറ്റിക്, മാനുവല്‍ ഗിയര്‍ ബോക്‌സുകളും ട്രാന്‍സ്മിഷന്‍ ഒരുക്കും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *