ഐപിഎല്ലിൽ റെക്കോഡിട്ട് ഹൈദ്രബാദ്; മത്സരം ആർബിസിക്കെതിരെ, സെഞ്ച്വറി പറത്തി ഹെഡ്
ഐപിഎൽ ചരിത്രമെഴുതി ഹൈദരാബാദ്.ഐപിഎൽലിൽ ഇതുവരെ കണ്ടിട്ടില്ലാത്ത സ്കോറിങ് കാഴ്ചവെച്ച് സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെ ഇന്ന് നടന്ന കളിയിൽ 288 റൺസ് അടിച്ചു റെക്കോർഡ് ഇട്ട്.ട്രാവിസ് ഹെഡിന്റെ സെഞ്ചുറിയും (41 പന്തില്‍ 102) ഹെന്റിച്ച് ക്ലാസന്റെ (31 പന്തില്‍ 67) ഇന്നിംഗ്‌സാണ് ആർസിബി ബോളർമാർക്ക് തലവേദനമായി. 20 ദിവസം മുമ്പ് മുംബൈ ഇന്ത്യൻസിനെതിരെ നേടിയ 277 റൺസെന്ന റെക്കോർഡ് ഇന്ന് പഴങ്കഥയായി മാറി. ബെംഗളൂരുവിലെ എം ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് പുതിയ റെക്കോർടിനു വേദിയായത്. ടി20 ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ സ്‌കോര്‍ കൂടിയാണിത്.
ടോസ് നേടിയ ആർസിബി ക്യാപ്റ്റൻ ഫാഫ് ഡു പ്ലെസിസ് പാറ്റ് കമ്മിൻസിന്റെ ഹൈദരാബാദ് ടീമിനെ ആദ്യം ബാറ്റിംഗിന് അയകാണുകയായിരുന്നു.എന്നാൽ തുടക്കം മുതൽ അവസാനം വരെ എസ്ആർഎച്ച് ബാറ്റർമാർ ആധിപത്യം പുലർത്തി അവരുടെ ഈ തീരുമാനം തെറ്റാണെന്ന് തെളിച്ചു . 39 പന്തിൽ അതിവേഗ സെഞ്ച്വറി നേടിയ ട്രാവിസ് ഹെഡാണ് കൂറ്റൻ സ്കോറിന് അടിത്തറപാക്കിയത്. 41 പന്തിൽ 102 റൺസുമായി ഹെഡ് പുറത്തായതിന് പിന്നാലെ ഹെൻറിച്ച് ക്ലാസൻ തൻ്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. മികച്ച ഫോമിൽ തുടരുന്ന താരം 31 പന്തിൽ 67 റൺസെടുത്ത സ്കോർ ഉയർത്തി.
17-ാം ഓവറിലെ അവസാന പന്തിൽ ക്ലാസൻ്റെ വിക്കറ്റ് നഷ്ടമായെങ്കിലും ടൂർണമെൻ്റിൻ്റെ ചരിത്രത്തിലെ എക്കാലത്തെയും ഉയർന്ന സ്‌കോർ തകർക്കാൻ അബ്ദുൾ സമദും എയ്ഡൻ മർക്രമുമെത്തി. ടി20 ക്രിക്കറ്റിൻ്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ സ്‌കോറാണ് SRH-ൻ്റെ 287/3. 2023ലെ ഏഷ്യൻ ഗെയിംസിൽ മംഗോളിയയ്‌ക്കെതിരെ 314/3 എന്ന സ്‌കോർ നേടിയ നേപ്പാളിൻ്റെ പേരിലാണ് ടി20 ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന സ്‌കോറിന് നിലവിലെ റെക്കോർഡ്.