വെള്ളാപ്പള്ളിയുടെ പ്രസ്താവന : നവോത്ഥാന സമിതി പദവി രാജിവെച്ച് ഹുസൈന്‍ മടവൂര്‍
കോഴിക്കോട്: ഹുസൈന്‍ മടവൂര്‍ നവോത്ഥാന സമിതി വൈസ് ചെയര്‍മാന്‍ പദവി രാജിവെച്ചു. വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയില്‍ പ്രതിഷേധിച്ചാണ് രാജി. ഇടതുപക്ഷത്തിന് മുസ്ലിം ന്യൂനപക്ഷ നിലപാടെന്ന വെള്ളാപ്പള്ളിയുടെ പ്രസ്താവന പിന്‍വലിക്കണമെന്ന് ഹുസൈന്‍ മടവൂര്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് രാജി. വെള്ളാപ്പള്ളിയാണ് നവോത്ഥാന സമിതി ചെയര്‍മാന്‍.