ഭാര്യയെ കുത്തി പരിക്കേൽപ്പിച്ച ശേഷം ഭര്‍ത്താവ് ജീവനൊടുക്കാൻ ശ്രമം

എറണാകുളം: കുടുംബ വഴക്കിനിടെ ഭാര്യയെ കുത്തി പരിക്കേൽപ്പിച്ച ശേഷം ഭര്‍ത്താവ് ജീവനൊടുക്കാൻ ശ്രമിച്ച സംഭവത്തില്‍ ആക്രമണത്തിന്‍റെ ദൃശ്യങ്ങള്‍ പുറത്ത്. ഭാര്യ ഹസീന മൊബൈല്‍ ഫോണില്‍ പകര്‍ത്തിയതാണ് ദൃശ്യങ്ങള്‍. സ്വയം കഴുത്തറത്ത ഭര്‍ത്താവ് ഹാരിസ് ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. എറണാകുളം മഞ്ഞുമലിലാണ് സംഭവം. പൊലീസ് ആന്വേഷണം തുടരുകയാണ്. ഹസീനയെ സാരമായ പരിക്കുകളോടെ മഞ്ഞുമല്ലിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഹാരിസ് മദ്യപിച്ചുണ്ടായ തര്‍ക്കമാണ് ആക്രമണത്തില്‍ കലാശച്ചതെന്നാണമണ് പൊലീസിന് നിഗമനം. സംഭവത്തില്‍ ഏലൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഹസീനയുടെ മൊഴിയെടുത്ത ശേഷം തുടര്‍ നടപടികളിലേക്ക് കടക്കാനാണ് തീരുമാനം.