യുവാവ് ഭാര്യയെ കുത്തിക്കൊന്നു.

പത്തനംതിട്ട: പുല്ലാട് ആലുംതറയിൽ കുടുംബ കലഹത്തെ തുടർന്ന് യുവാവ് ഭാര്യയെ കുത്തിക്കൊന്നു. ആലുംന്തറ അഞ്ചാനിക്കൽ വീട്ടിൽ ശ്യാമയെയാണ് കുത്തിക്കൊന്നത്. ശ്യാമയുടെ പിതാവ് ശശി, ശശിയുടെ സഹോദരി രാധാമണി എന്നിവർക്കും കുത്തേറ്റു. ഇന്നലെ രാത്രിയിൽ ആയിരുന്നു സംഭവം. പ്രതി അജിക്ക് ആയി പോലീസ് അന്വേഷണം ആരംഭിച്ചു.