മകൾ ആൺസുഹൃത്തിനൊപ്പം പോയതിൽ മനംനൊന്ത് ദമ്പതികൾ ആത്മഹത്യ ചെയ്തു
കരുനാഗപ്പള്ളി. ദുരാഭിമാനത്തിൽ വിഷമിച്ച് ദമ്പതികൾ ആത്മഹത്യ ചെയ്തു. പാവുമ്പ കാളിയം ചന്തയ്ക്ക് സമീപം വിജയഭവനത്തിൽ സൈനികനായ ഉണ്ണികൃഷ്ണപിള്ള (52)ഭാര്യ ബിന്ദു (48) എന്നിവരാണ് മരിച്ചത്.
ഉണ്ണികൃഷ്ണ പിള്ള ബിന്ദു ദമ്പതികളുടെ നിയമ ബിരുധദാരിയുമായ മകൾ അന്യ സമുദായക്കാരനെ വിവാഹം കഴിയ്ക്കുമെന്ന കാരണത്താലാണ് വീട്ടിലിരുന്ന മരുന്നുകൾ മുഴുവൻ കഴിച്ച് ആത്മഹത്യ ചെയ്തത്
അമിതമായി ഗുളിക കഴിച്ച് ഇരുവരും ജീവനൊടുക്കുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് സംഭവം.ബിന്ദു തൽക്ഷണവും ഉണ്ണികൃഷ്ണപിള്ള ഇന്ന് പുലർച്ചെയുമാണ് മരിച്ചത്. ബിന്ദു വീട്ടിൽ വച്ചു തന്നെമരിക്കുകയും ഉണ്ണി കൃഷ്ണപിള്ള കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കുകയുമാണ് മരണപ്പെട്ടത്. മൃതശരീരം കാണിക്കരുതെന്ന് ആത്മഹത്യാ കുറിപ്പ്
കൊല്ലത്തുനിന്നും ഫോറൻസിക്കും കരുനാഗപ്പള്ളി പോലീസ് കേസെടുത്ത്