മനുഷ്യക്കടത്ത് കേസ് : ബജ്രംഗ്ദൾ പ്രവർത്തകർക്കെതിരെ പെൺകുട്ടികൾ പരാതി നൽകി

0
manushya

നാരായണ്‍പൂര്‍: മനുഷ്യക്കടത്തുകാരില്‍ നിന്ന് രക്ഷിച്ചെന്ന് ബജ്‌റങ് ദള്‍ പ്രവര്‍ത്തകര്‍ അവകാശപ്പെടുന്ന പെണ്‍കുട്ടികള്‍ പരാതിയുമായി രംഗത്ത് . ബജ്‌റങ് ദള്‍ പ്രവര്‍ത്തകരും ജ്യോതിശര്‍മ്മയും തങ്ങളെ അപമാനിച്ചെന്നാണ് പൊലീസ് സൂപ്രണ്ടിന് നൽകിയ പരാതിയിൽ ഇവർ ആരോപിക്കുന്നത്.

ഇവരെ ബലം പ്രയോഗിച്ച് മതപരിവര്‍ത്തനം നടത്തിയെന്നും മനുഷ്യക്കടത്തിന് ഇവര്‍ ഇരയായിരിക്കുന്നുവെന്നും ആരോപിച്ച് പത്ത് ദിവസം മുമ്പാണ് ഈ പെണ്‍കുട്ടികള ജ്യോതി ശര്‍മ്മയുടെ നേതൃത്വത്തിലുള്ള ബജ്‌റങ്ദള്‍ പ്രവര്‍ത്തകര്‍ ദര്‍ഗ് റെയല്‍വേസ്റ്റഷനില്‍ തടഞ്ഞ് വച്ചത്.  പെണ്‍കുട്ടികള്‍ മാതാപിതാക്കളോടും ബന്ധുക്കളോടും ഒപ്പമെത്തിയാണ് പൊലീസ് സൂപ്രണ്ടിന് പരാതി നല്‍കിയത്. പൊലീസ് സൂപ്രണ്ട് സ്ഥലത്തില്ലാത്തതിനാല്‍ അഡീഷണല്‍ പൊലീസ് സൂപ്രണ്ടിനാണ് പരാതി കൈമാറിയത്. തങ്ങളെ അപമാനിക്കുകയും ശാരീരികാതിക്രമം നടത്തുകയും ചെയ്‌തെന്നും പരാതിയില്‍ പറയുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *