21 ലിറ്റർ ചാരായം പിടികൂടി
ഹരിപ്പാട്:ഹരിപ്പാട് എക്സൈസ് സർക്കിൾ ഓഫിസിലെ എക്സൈസ് ഇൻസ്പെക്ടർ A. കുഞ്ഞുമോന്റെ നേതൃത്വത്തിൽ പർട്ടി സഹിതം ആലപ്പുഴ IB യിലെ പ്രിവന്റീവ് ഓഫിസർ MR. സുരേഷ് നൽകിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കാർത്തികപ്പള്ളി താലൂക്കിൽ പത്തിയൂർ വില്ലേജിൽ പത്തിയൂർ പഞ്ചായത്ത് അഞ്ചാം വാർഡിൽ പത്തിയൂർ മുറിയിൽ കീരിക്കാട് കിഴക്കാലുംമൂട്ടിൽ ഗോപി മകൻ ബിനു കുടിപ്പാർക്കുന്ന VII/ 232-ാം നമ്പർ വീട്ടിൽ 21 ലിറ്റർ ചാരായംകൈവശം വെച്ച് സൂക്ഷിച്ച കുറ്റത്തിന് ടി ഗോപി മകൻ ബിനുവിനെ(പത്തിയൂർ ബിനു) നിയമാനുസരണം അറസ്റ്റ് ചെയ്ത് ഒരു അബ്ക്കാരി കേസ് എടുത്തു. കേസ് റിക്കാഡുകൾ തയ്യാറാക്കി സാമ്പിളുകൾ ശേഖരിച്ച് പ്രതിയും തൊണ്ടി വകകളും കേസ് റിക്കാഡുകളും കായo കുളം എക്സൈസ് റേഞ്ച് ഓഫിസിൽ ഹാജരാക്കി. പാർട്ടിയിൽ സിവിൽ എക്സ്സൈസ് ഓഫിസറുമാരായ R സുരേഷ് . Pu. ഷിബു . ജോർജ് പൈവ Po(g) കെ.ബിജു . AEI(gr) ആന്റണിKI എന്നിവർ ഉണ്ടായിരുന്നു.