യുവാവിനെ തട്ടി കൊണ്ട് പോയി പൂട്ടിയിടുകയും ക്രൂരമായി മർദ്ധിക്കുകയും ചെയ്ത കേസിലെ പ്രതികൾ പിടിയിൽ

0
HPD CR

ആലപ്പുഴ: വിഷ്ണു എന്ന യുവാവിനെ തട്ടിക്കൊണ്ടും പോയി പൂട്ടിയിടുകയും മർദ്ദിക്കുകയും ചെയ്ത കേസിൽ കൊലക്കേസ് പ്രതിയായ ചെറുതന, ചെറുതന തെക്ക്, ഇലഞ്ഞിക്കൽ വീട്ടിൽ  യദുകൃഷ്ണൻ(28), നിരവധി കൊലപാതക ശ്രമ കേസിലെ പ്രതിയായ വീയപുരം വില്ലേജിൽ പായിപ്പാട് മുറിയിൽ കടവിൽ മുഹമ്മദ്‌ ഫാറൂഖ്(27), കൂടെയുണ്ടായിരുന്ന ചെറുതന വില്ലേജിൽ ചെറുതന തെക്ക് മുറിയിൽ ചെറുതന പഞ്ചായത്ത്‌ വാർഡ് 7 – ൽ, വല്ല്യത്ത് പുത്തൻ പുരയിൽ അശ്വിൻ വർഗീസ്(38) എന്നിവരെയാണ് ഹരിപ്പാട് ISHO മുഹമ്മദ് ഷാഫിയുടെ നേതൃത്തിൽ ഉള്ള സംഘം പിടികൂടിയത്. ഉച്ചക്ക് ശേഷം ജോലി കഴിഞ്ഞുവന്നിരുന്ന വിഷ്ണു എന്ന യുവാവിനെ തടഞ്ഞുനിർത്തി റൂമിൽ കൊണ്ട് പൂട്ടിയിടുകയും ക്രൂരമായി മർദ്ദിക്കുകയും ചെയ്തു. ആ സമയം റൂമിൽ മറ്റ് രണ്ടു പിള്ളാർ ഉണ്ടായിരുന്നു.

ഇവർ ആ പിള്ളാരെ ഉപദ്രവിക്കുന്നുണ്ടായിരുന്നു. വിഷ്ണുവിന്റെ ഫോണും ബൈക്കിന്റെ താക്കോലും എല്ലാം മേടിച്ചു വസ്ത്രംമെല്ലാം ഊരിപ്പിച്ചു വിഷ്ണുവിന്റെ കഴുത്തിൽ കിടന്ന 2പവന്റെ സ്വർണമാലയും കൈയ്യിൽ കിടന്ന അര പവന്റെ ചെയ്നും കാതിൽ കിടന്ന റിങ്ങും ഒരു സ്മാർട്ട്‌ വച്ചും ഊരി എടുത്തു. 15,000 രൂപ തന്നാൽ നിന്നെ വിടാമെന്ന് പറഞ്ഞു ക്യാഷ് വിഷ്ണു വിന്റെ കൈയ്യിൽ ഇല്ലന്ന് പറഞ്ഞപ്പോൾ ആരോടെങ്കിലും പറഞ്ഞു ഗൂഗിൾ പേ യിൽ അയപ്പിക്കാൻ പറഞ്ഞു. അപ്പോഴേക്കും ഇരുട്ടായി തുടങ്ങി കുറേ പേരെ വിളിപ്പിച്ചു ക്യാഷ് കടമായി അയക്കാനാണ് എന്ന് പറഞ്ഞു വേറെ എന്തേലും പറഞ്ഞാൽ കൊന്നു കളയുമെന്ന് ഭീഷണി പെടുത്തി അങ്ങനെ 3,4പേര് ക്യാഷ് അയച്ചു തന്നു അങ്ങനെ 15,000രൂപ ഗൂഗിൾ പേ വഴി ഇവർ പറഞ്ഞ നമ്പറിലേക്കു അയച്ചു വീണ്ടും വിഷ്ണു വിനെയും അവിടെ ഉണ്ടായിരുന്ന മറ്റ് രണ്ടുപേരെയും ഉപദ്രവിച്ചു.

രാത്രി ആയപ്പോൾ ഇതിൽ ഒരാൾ വിഷ്ണുവിന്റെ ബൈക്കു മായി ഫുഡ്‌ മേടിച്ചുകൊണ്ട് വന്നു അവർ മൂന്ന് പേരും കൂടി കഴിച്ചു കുറച്ചു കഴിഞ്ഞപ്പോൾ യെദുകൃഷ്ണ നും കൂട്ടത്തിലെ ഒരാളുമായി വാക്ക് തർക്കം ആയി യെദുകൃഷ്ണൻ കമ്പി വടി കൊണ്ട് മറ്റേ ആളെ അടിച്ചു അയാൾ അവിടെ നിന്നും ഇറങ്ങി ഓടി അയാളെ പിടിക്കാൻ വേണ്ടി ഫാറൂഖ്, യെദു കൃഷ്ണയും കൂടി പിറകെ ഓടി ആ സമയം കൊണ്ട് റൂമിലുണ്ടായിരുന്ന പിള്ളേരും വിഷ്ണുവും ഓടി രക്ഷപെട്ടു സമയം രാത്രി 11 കഴിഞ്ഞിരുന്നു മെയിൻ റോഡിൽ എത്തിയ ശേഷം കൂട്ടുകാരനെ വിളിച്ചു വരുത്തിയാണ് ഹോസ്പിറ്റലിൽ പോയത് ചെവിൽ നിന്നും രക്തം മറ്റും വരുന്നുണ്ടായിരുന്നു തലക്കും മറ്റും പരിക്കുണ്ടായിരുന്നതിനാൽ വിഷ്ണുവിനെ വണ്ടാനം മെഡിക്കൽ കോളേജിലേക്കു മാറ്റി യെദുകൃഷ്ണൻ ക്യാഷ് കൊടുകാത്തതിന്റെ പേരിൽ ഒരു ബംഗാൾ ദേശി യുവാവിനെ കുത്തികൊന്ന കേസിലെ പ്രതിയാണ്.

ഇയാൾക്ക് സമാന രീതിയിലുള്ള 3കേസ് ഉണ്ട് കൂടാതെ കൊലപാതക കേസ് ഉൾപ്പടെ 11 കേസിലെ പ്രതിയാണ് ഇയാളെ പോലീസ് സഹസിക മായാണ് പിടികൂടിയത് ഈ അടുത്തിടെ ആണ് ജാമ്യത്തിൽ ഇറങ്ങിയത് ഫാറൂക്ക് ഇതേ പോലെ പിടിച്ചു പറി തട്ടിക്കൊണ്ടു പോകൽ കേസിലെ പ്രതിയാണ് ഇയാൾക്ക് കൊല പാതക ശ്രമം ഉൾപ്പടെ നിരവധി കേസ് ഉണ്ട് ഈ വർഷം ഹരിപ്പാട് അമ്പലത്തിനു മുന്നിൽ വെച്ചു ഒരു ചെറുപ്പകാരനോട് ക്യാഷ് ചോദിച്ചു കൊടുക്കാത്തതിന്റെ പേരിൽ അയാളെ കുത്തിയ കേസിൽ ജയിലിലായിരുന്നു ISHO മുഹമ്മദ്‌ ഷാഫി, SI .ഷൈജ, ASI മാരായ ശിഹാബ്,പ്രിയ, CPO മാരായ നിഷാദ്, ശ്രീജിത്ത്‌ ,സജാദ്, രാകേഷ്, അമൽ, വിശ്യജിത്തു, അഭിജിത്, ശ്രീനാഥ് എന്നിവരടങ്ങുന്ന സംഘമാണു അന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്

Spread the love

Leave a Reply

Your email address will not be published. Required fields are marked *