പരീക്ഷയിൽ എങ്ങനെ കോപ്പിയടിക്കാം, വീഡിയോ പിൻവലിച്ചു: അന്യേഷണവുമായി വിദ്യാഭ്യാസ വകുപ്പ്

0

കോഴിക്കോട്: പരീക്ഷക്ക് കോപ്പിയടിക്കാൻ പ്രോത്സാഹിപ്പിക്കുന്ന വീഡിയോ യൂട്യൂബ് പേജില്‍ പ്രചരിപ്പിച്ച സംഭവത്തില്‍ അന്വേഷണം നടത്താന്‍ വിദ്യാഭ്യാസ വകുപ്പ്. അന്വേഷണം ആവശ്യപ്പെട്ട് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഡിജിപിക്ക് കത്ത് നല്‍കി. അക്ബര്‍ മൈന്‍ഡ് സെറ്റ് എന്ന യൂട്യൂബ് പേജിലായിരുന്നു പ്ലസ് ടു പരീക്ഷയെഴുതുന്ന വിദ്യാര്‍ത്ഥി വീഡിയോ തയ്യാറാക്കി അപ് ലോഡ് ചെയ്തിരുന്നത്. എങ്ങനെ വിദഗ്ധമായി കോപ്പി തയ്യാറാക്കാം, മറ്റാരും കാണാതെ എങ്ങനെ ഒളിപ്പിക്കാം എന്നെല്ലാം പരാമര്‍ശിക്കുന്നതായിരുന്നു വീഡിയോ. സംഭവം വാര്‍ത്തയായതിനു പിന്നാലെ വീഡിയോ ഡിലീറ്റ് ചെയ്തിരുന്നു.

വിവാദ വീഡിയോയെ ന്യായീകരിച്ചു ഇറക്കിയ വീഡിയോയും നീക്കം ചെയ്തിട്ടുണ്ട്. അക്ബർ മൈൻഡ് സെറ്റ് എന്ന പേജിലെ വീഡിയോ ആണ് നീക്കിയത്. വീഡിയോ വാർത്ത ആയതിനു പിന്നാലെയാണ് നീക്കിയത്. പരീക്ഷയിൽ കോപ്പി അടിക്കാൻ മാർഗ നിർദ്ദേശം നൽകുന്ന യൂട്യൂബ് വീഡിയോ കുറഞ്ഞ സമയത്തിനുള്ളിലാണ് വൈറലായത്. സിദ്ദീഖുൽ അക്ബർ എന്ന വിദ്യാർത്ഥി യൂട്യൂബിലെ തൻ്റെ അക്കൗണ്ട് വഴി പങ്കുവച്ച വീഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. എങ്ങിനെ കോപ്പി തയ്യാറാക്കണം, എവിടെ ഒളിപ്പിക്കണം എന്നാണ് വീഡിയോയിൽ വിശദീകരിക്കുന്നത്. ഏഴ് ദിവസം മുൻപ് യൂട്യൂബിൽ പങ്കുവച്ച വീഡിയോ ആണിത്. ഇൻവിജിലേറ്ററെ എങ്ങിനെ കബളിപ്പിക്കാം എന്നും പ്ലസ്ടു വിദ്യാർത്ഥി കൂടിയായ കുട്ടി വീഡിയോയിൽ വിശദീകരിച്ചിരുന്നു.

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *