പെട്രോളൊഴിച്ച് തീ കൊളുത്തിയ വീട്ടമ്മ മരിച്ചു, സംഭവം വീട് ജപ്തി നടപടിക്കിടെ
നെടുങ്കണ്ടം: സ്വകാര്യബാങ്കിന്റെ ജപ്തി നടപടി നടക്കവെ തീ കൊളുത്തിയ വീട്ടമ്മ മരിച്ചു. ഇടുക്കി നെടുങ്കണ്ടത്താണ് സംഭവം. ആശാരിക്കണ്ടം സ്വദേശി ഷീബ ദിലീപാണ് മരിച്ചത്.ഇന്നലെ വൈകീട്ടായിരുന്നു ഷീബയുടെ ആത്മഹത്യാ ശ്രമം. ഷീബയും കുടുംബവും താമസിക്കുന്ന വീട് പണയം വച്ച് വീടിന്റെ മുന്‍ ഉടമ സ്വകാര്യബാങ്കില്‍ നിന്ന് പണം കടമെടുത്തിരുന്നു.
15 ലക്ഷം വായ്പയായി അടയ്ക്കാം എന്ന ഉറപ്പിന്മേലാണ് ഷീബ വീട് വാങ്ങിയത്. എന്നാല്‍ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം വായ്പ തിരിച്ചടയ്ക്കാനായില്ല.തുടര്‍ന്ന് പൊലീസും ബാങ്ക് ജീവനക്കാരും ജപ്തി ചെയ്യാനെത്തിയപ്പോൾ കയ്യില്‍ കരുതിയിരുന്ന പെട്രോള്‍ ദേഹത്തൊഴിച്ച് തീ കൊളുത്തുകയായിരുന്നു.
ഗുരുതരമായി പൊള്ളലേറ്റ ഷീബ കോട്ടയം മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.ഷീബയെ രക്ഷിക്കുന്നതിനിടെ എസ്‌ഐക്കും വനിത പൊലീസിനും പൊള്ളലേറ്റിരുന്നു.ഗ്രേഡ് എസ്‌ഐ ബിനോയി, വനിത സിവില്‍ ഓഫിസര്‍ അമ്പിളി എന്നിവര്‍ക്കാണ് പൊള്ളലേറ്റത്.