വർക്കലയിൽ സ്കൂട്ടറിനു പിന്നിലിരുന്ന വീട്ടമ്മക്ക് അപകടത്തിൽ ദാരുണാന്ത്യം
തിരുവനന്തപുരം: വർക്കലയിൽ വാഹനാപകടത്തിൽപെട്ട് വീട്ടമ്മക്ക് ദാരുണാന്ത്യം. കൊല്ലം അഞ്ചുതെങ്ങ് കോവിൽതോട്ടം സ്വദേശിയായ പ്രതിഭയാണ് (46) മരിച്ചത്. സ്വകാര്യ ബസിന്റെ പിൻഭാഗം സ്കോട്ടറിൽ തട്ടിയാണ് അപകടം. കൊല്ലത്ത് നഴ്സിങ്ങിന് പഠിക്കുന്ന മകളെ റെയിൽവേ സ്റ്റേഷനിൽ യാത്രയാക്കാൻ ഭർത്താവിനോടൊപ്പം ഇരുചക്ര വാഹനത്തിൽ പോകവെയാണ് അപകടമുണ്ടായത്. സ്വകാര്യബസ് ഇരുചക്ര വാഹനത്തെ മറികടക്കവെ ബസിൻ്റ പിൻഭാഗം സ്കൂട്ടറിൽ തട്ടി അപകടം സംഭവിക്കുകയായിരുന്ന.