ഏഴു വീടുകൾ പൂർണ്ണമായും കത്തി നശിച്ചു
ഇടുക്കി.മൂന്നാറിലെ പെരിയവര എസ്‌റ്റേറ്റ് ചോലമല ഡിവിഷനിൽ എസ്റ്റേറ്റ് തൊഴിലാളികൾ താമസിക്കുന്ന പത്തു മുറി ലയത്തിലെ ഏഴു വീടുകൾ പൂർണ്ണമായും കത്തി നശിച്ചു. ഇന്ന് പുലർച്ചെ രണ്ടു മണിയോടെയായിരുന്നു സംഭവം. വീടുകളിൽ ഉറങ്ങുകയായിരുന്ന തൊഴിലാളികളെ ബഹളമുണ്ടാക്കി ഉണർത്തി പുറത്തെത്തിച്ചതിനാൽ ആളപയാമുണ്ടായില്ല. ഷോർട്ട് സർക്യൂട്ടാണ് അപകടത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം. അഗ്നിശമന സേന സ്ഥലത്ത് എത്തിയെങ്കിലും വീടുകൾ പൂർണ്ണമായും കത്തി നശിച്ചിരുന്നു. മൂന്നാർ അഗ്നിശമന കേന്ദ്രത്തിൽ നിന്നും രണ്ടു വാഹനങ്ങൾ എത്തിയെങ്കിലും രണ്ടും പ്രവർത്തന രഹിതമായതോടെ മുപ്പത് കിലോമീറ്റർ അകലെയുള്ള അടിമാലിയിൽ നിന്നുമാണ് അഗ്നിശമന സേനയുടെ വാഹനം എത്തിയത്. നാട്ടുകാർ കൃത്യ സമയത്ത് ഇടപെട്ട് രക്ഷാപ്രവർത്തനത്തത്തിന് ഇറങ്ങിയത് തുണയായി.