കല്ലട സൗഹൃദം കൂട്ടായിമ നിർമിച്ച് നൽകുന്ന വീടിന്റെ താക്കോൽ ദാനം; ഉൽഘാടനം ശ്രീ. കലയപുരം ജോസ്

കല്ലട:പടിഞ്ഞാറേ കല്ലട സൗഹൃദം കൂട്ടായിമയുടെ ആഭിമുഖ്യത്തിൽ വീട് നിർമ്മിച്ച് നൽകി.നിർദ്ദനരും ഭിന്നശേഷിക്കാരുമായ വനജ (34), ശരത് (30) എന്നിവരുടെ അമ്മയായ ശൈലജക്കാണ് വീട് നിർമിച്ചു നൽകുന്നത്.നിർമിച്ച വീടിന്റെ താക്കോൽ ദാന ചടങ്ങ് മാർച്ച് 17 ശനിയാഴ്ച വൈകിട്ട് അഞ്ചു മണിക്ക് നടക്കും.
വീട് നിർമാണത്തിനായി സംസ്ഥാന സർക്കാരിന്റെ ലൈഫ് മിഷൻ പദ്ധതിയുടെ ഭാഗമായി ആദ്യ ഗഡു കൈപ്പറ്റിയ ശൈലജക്ക് കുടുംബത്തിന്റെ ബുദ്ധിമുട്ട് കാരണം വീടിന്റെ അടിസ്ഥാന നിർമ്മാണം പുറത്തിയാക്കാൻ മാത്രമേ കഴിഞ്ഞിരുന്നുള്ളു.കല്ലട പടിഞ്ഞാറു ഐത്തോട്ടുവ തോപ്പിൽ കടവിന് സമീപം ഒറ്റതയ്യിൽ വീട്ടിൽ ശൈലജ ടാർപ്പയും, ഓലമേഞ്ഞതും കൊണ്ടുള്ള അടച്ചുറപ്പില്ലാത്ത വീട്ടിൽ ആയിരുന്നു മക്കളുമായി താമസിച്ചിരുന്നത്.
കുടുംബത്തിന്റെ അവസ്ഥ സാമൂഹ്യ മാധ്യമങ്ങളിലൂടെ കണ്ട് സന്മനസുള്ള ആളുകളുടെ സഹായത്തോടെയാണ് സൗഹൃദം കൂട്ടായിമ വീടിന്റെ നിർമാണം പുറത്തിയാക്കിയത്.വീടിന്റെ താക്കോൽ ദാന ചടങ്ങ് ആലംബഹീനരുടെ ആശ്രയം ശ്രീ. കലയപുരം ജോസ് ഉൽഘാടനം ചെയ്യും.ശ്രീ. ശിവകുമാർ (കൂട്ടായിമ പ്രസിഡന്റ്) അധ്യക്ഷനാകും.