ഹണിമൂൺ കൊലപാതകത്തിൽ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്ത്

ദില്ലി: മേഘാലയിലെ ഹണിമൂൺ കൊലപാതകത്തിൽ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്ത് വന്നു . ഭർത്താവ് രാജാ രഘുവൻഷിയെ കൊലപ്പെടുത്താൻ തീരുമാനിച്ചാണ് സോനം മേഘാലയിലേക്ക് വിനോദയാത്ര നടത്തിയതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. 20 ലക്ഷം രൂപയ്ക്ക് ഉറപ്പിച്ച ക്വട്ടേഷനിൽ അൻപതിനായിരം രൂപ സോനം ആദ്യം പ്രതികൾക്ക് നൽകിയെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
ഗാസിപ്പൂരിലെ കീഴടങ്ങലും സോനത്തിന്റെ നാടകമായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. ഷില്ലോംഗിൽ എത്തിച്ച പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.ഹണിമൂൺ കൊലപാതക്കേസിൽ ലോക മനസാക്ഷിയെ ഞെട്ടിക്കുന്ന വിവരങ്ങളാണ് ഒരോ ദിവസവും പുറത്ത് വരുന്നത്. ഭർത്താവ് രാജാ രഘുവൻഷിയെ ഇല്ലാതാക്കാൻ ഉറച്ച തീരുമാനം എടുത്താണ് സോന വിനോദയാത്രയ്ക്ക് പോയത്.സോനം നൽകിയ നിർദേശത്തിന് അനുസരിച്ച് കൊലയാളികൾ രാജ രഘുവംശിയുടെ പിന്നാലെ വന്ന് ആക്രമിച്ചു. എല്ലാം കണ്ട് നിന്ന സോനം പിന്നീട് മൃതദേഹം കൊക്കയിലേക്ക് ഏറിയാനും പ്രതികളെ സഹായിച്ചു എന്നാണ് പൊലീസ് പറയുന്നത്